വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് എസ്‌ഐടിയുടെ ക്ലീൻചിറ്റ്

കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസില്‍ നിർണായക റിപ്പോർട്ടുമായി പ്രത്യേക അന്വേഷണ സംഘം. പ്രതിഷേധക്കാർക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി എസ്.ഐ.ടി കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. എസ്.ഐ.ടി തലവൻ യു. പ്രേമനാണ് റിപ്പോർട്ട് നല്‍കിയത്.

കലാപശ്രമം, റെയില്‍വേ പരിസരത്ത് അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതിഷേധക്കാർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തല്‍. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയിട്ടില്ലെന്നും കരിങ്കൊടി പ്രതിഷേധം കുറ്റകരമല്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്നും പ്രതിഷേധക്കാർക്ക് മന്ത്രിയുടെ അടുത്തെത്താൻ കഴിഞ്ഞിരുന്നില്ലെന്നും എസ്.ഐ.ടി നേരത്തെ ഡി.ജി.പിക്ക് നല്‍കിയ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.

ആക്രമണത്തിന് ഉപയോഗിച്ചെന്ന് ആരോപിക്കപ്പെട്ട ആയുധങ്ങള്‍ കണ്ടെത്താനായിട്ടില്ല. ഗണ്‍മാൻ അഭിലാഷിന്റെ മൊഴിയിലും മാറ്റമുണ്ടായതോടെ ആക്രമണം നടന്നെന്ന ആരോപണത്തിന് തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നും റിപ്പോർട്ടില്‍ പറയുന്നു. കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വീണാ ജോർജിനെതിരെയുണ്ടായ പ്രതിഷേധത്തെ തുടർന്നാണ് അഞ്ച് കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

പ്രതിഷേധക്കാർ ആയുധം ഉപയോഗിച്ച്‌ മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു ഗണ്‍മാൻ അഭിലാഷിന്റെ ആദ്യ മൊഴി. എന്നാല്‍, എസ്.ഐ.ടിക്ക് മുന്നില്‍ നല്‍കിയ മൊഴിയില്‍ ആക്രമണശ്രമം നേരിട്ട് കണ്ടിട്ടില്ലെന്ന് അഭിലാഷ് വ്യക്തമാക്കിയതായാണ് വിവരം. വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് തെറ്റായ മൊഴി നല്‍കിയതെന്നും അഭിലാഷ് വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.

SUMMARY: Case regarding the attack on Veena George: SIT gives clean chit to KSU activists

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലയാള സിനിമയിലെ സീനിയര്‍ മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു

ചെന്നൈ: മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ മേക്കപ്പ്മാൻ വി. പാണ്ഡ്യൻ (75)...

സംസ്ഥാനത്ത് വീണ്ടും അവയവദാനം; ആറു പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച കരമന സ്വദേശി ആറു പേര്‍ക്ക് പുതുജീവന്‍ നല്‍കുന്നു....

ഹെലികോപ്റ്റര്‍ ലാൻഡിംഗിനിടെ കൂട്ടിയിടി; നേപ്പാളില്‍ ഇന്ത്യൻ പൗരന് ദാരുണാന്ത്യം

കാഠ്മണ്ഡു: നേപ്പാളില്‍ എവറസ്റ്റ് കൊടുമുടിക്ക് സമീപം ഏവിയേഷന്‍ ഹബ്ബില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്ററുകള്‍...

സ്വർണ വിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും വർധനവ്. 22 കാരറ്റ് സ്വർണത്തിന്റെ...

ക്ലീൻ ജയിൽ; നിരോധിത വസ്തുരഹിത ജയിലായി ബെംഗളൂരു സെൻട്രൽ ജയിൽ

ബെംഗളൂരു: നിരോധിത വസ്തുക്കളുടെ സാന്നിധ്യം ഇല്ലാത്ത ജയിലായി ബെംഗളൂരു സെൻട്രൽ ജയിലിനെ...

നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവ്; കല ബാംഗ്ലൂർ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

ബെംഗളൂരു: നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവ് പ്രവാസി സമൂഹത്തിന് അധിക...

പോലിസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയ കേസ്; ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തേക്കില്ല

പത്തനംതിട്ട: അടൂര്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍...

Related Articles

Popular Categories