സംസ്ഥാനത്ത് വീണ്ടും അവയവദാനം; ആറു പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച കരമന സ്വദേശി ആറു പേര്‍ക്ക് പുതുജീവന്‍ നല്‍കുന്നു. തിരുവനന്തപുരം മേലാറന്നൂർ സ്വദേശി പതിനേഴ് വയുകാരനായ രുദ്രേഷിന്റെ കിഡ്നി, കരള്‍ ഉള്‍പ്പടെ ആറ് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. രുദ്രേഷിന്റെ എട്ട് അവയവങ്ങളാണ് ദാനത്തിന് സമ്മതിച്ചത്. എന്നാല്‍ ശസ്ത്രക്രിയയ്‌ക്ക് മുന്നോടിയായുള്ള പരിശോധനയില്‍ ഹൃദയത്തിന് ചെറിയ പ്രശ്നം കണ്ടെത്തിയതോടെ ഹൃദയം ദാനം ചെയ്യാനായില്ല.

ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ദാനം ചെയ്യാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയില്‍ ചികിത്സയിലുള്ള രുദ്രേഷിന്റെ അവയവങ്ങള്‍ വിവിധ ആശുപത്രികളിലെ രോഗികള്‍ക്കാണ് നല്‍കുന്നത്. വൃക്കകളിലൊന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും മറ്റൊരു വൃക്കയും പാൻക്രിയാസും കരളും കൊച്ചിയിലെ കിംസ് ആശുപത്രിയിലേക്കുമാണ് നല്‍കുന്നത്. നേത്രപടലങ്ങള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് കൈമാറും.

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് കരമന കിള്ളിപ്പാലത്ത് രുദ്രേഷ് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. യാത്രയ്‌ക്കിടെ നായ കുറുകെ ചാടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. സുഹൃത്തായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രുദ്രേഷിന്റെ മസ്തിഷ്കമരണം ഇന്നലെ സ്ഥിരീകരിച്ചു.

സുരേഷ് ബി. – രമ്യാദേവി ദമ്പതികളുടെ മകനാണ് രുദ്രേഷ്. പതിനേഴാം വയസില്‍ ജീവിതം അവസാനിച്ചെങ്കിലും അവയവദാനത്തിലൂടെ ആറുപേർക്ക് പുതുജീവിതത്തിലേക്കുള്ള പ്രതീക്ഷ പകരുകയാണ് രുദ്രേഷ്.

SUMMARY: Another organ donation in the state; Rudresh gives a new lease on life to six people

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം വർഗീസിനെതിരെ...

മലയാള സിനിമയിലെ സീനിയര്‍ മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു

ചെന്നൈ: മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ മേക്കപ്പ്മാൻ വി. പാണ്ഡ്യൻ (75)...

വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് എസ്‌ഐടിയുടെ ക്ലീൻചിറ്റ്

കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന...

ഹെലികോപ്റ്റര്‍ ലാൻഡിംഗിനിടെ കൂട്ടിയിടി; നേപ്പാളില്‍ ഇന്ത്യൻ പൗരന് ദാരുണാന്ത്യം

കാഠ്മണ്ഡു: നേപ്പാളില്‍ എവറസ്റ്റ് കൊടുമുടിക്ക് സമീപം ഏവിയേഷന്‍ ഹബ്ബില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്ററുകള്‍...

സ്വർണ വിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും വർധനവ്. 22 കാരറ്റ് സ്വർണത്തിന്റെ...

ക്ലീൻ ജയിൽ; നിരോധിത വസ്തുരഹിത ജയിലായി ബെംഗളൂരു സെൻട്രൽ ജയിൽ

ബെംഗളൂരു: നിരോധിത വസ്തുക്കളുടെ സാന്നിധ്യം ഇല്ലാത്ത ജയിലായി ബെംഗളൂരു സെൻട്രൽ ജയിലിനെ...

നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവ്; കല ബാംഗ്ലൂർ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

ബെംഗളൂരു: നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവ് പ്രവാസി സമൂഹത്തിന് അധിക...

പോലിസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയ കേസ്; ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തേക്കില്ല

പത്തനംതിട്ട: അടൂര്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍...

Related Articles

Popular Categories