ബെംഗളൂരു: കർണാടകയിൽ സർക്കാർ ബസ് സർവീസുകളുടെ യാത്രാനിരക്ക് വർധിപ്പിച്ചു. ഡീസൽ വില വർധിച്ചതിനെ തുടർന്നാണ് കെഎസ്ആർടിസി, ബിഎംടിസി ഉൾപ്പെടെയുള്ള സർവീസുകളിൽ നിരക്ക് കൂട്ടിയത്. പരമാവധി ഒമ്പത് രൂപ വരെയാണ് വർധന.
KSRTC bus fares increased by maximum Rs 9 in view of hike in diesel prices: Karnataka Transport Minister Byrathi Suresh.
Minimum fare of city bus services in Bengaluru hiked from Rs 6 to 10: Minister Byrathi Suresh. https://t.co/8rTpfE2Ida
— Press Trust of India (@PTI_News) November 4, 2026
എക്‌സ്പ്രസ് സര്‍വീസിന് പതിനെട്ട് രൂപയോളമാണ് വര്‍ധന. സിറ്റി ബസ് സര്‍വീസുകളുടെ കുറഞ്ഞ നിരക്ക് 6 രൂപയില്‍ നിന്ന് 10 രൂപയായി ഉയര്‍ത്തി. ബിഎംടിസി സര്‍വീസുകളില്‍ ആദ്യരണ്ട് കിലോമീറ്ററിന് നാലുരൂപ അധികം നല്‍കണം. നിരക്ക് 35 രൂപയില്‍ നിന്ന് 45 രൂപയായാണ് വര്‍ധിച്ചത്. എസി വജ്ര ബസുകളില്‍ നിരക്ക് 75 രൂപയില്‍ നിന്ന് 90 രൂപയായി.
ബെംഗളൂരുവിനെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന ‘വായു വജ്ര’സര്‍വീസുകളുടെ നിരക്ക് 405 രൂപയില്‍ നിന്ന് 425 രൂപയായി ഉയരും. രാജഹംസ, എ.സി ബസുകള്‍ ഉള്‍പ്പെടെയുള്ള കെ.എസ്.ആര്‍.ടി.സി ലക്ഷറി ബസുകളുടെ നിരക്കുകളും ഉയരും.
ഇന്ധന വിലവര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് ബസ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് ഗതാഗത മന്ത്രി ബൈരതി സുരേഷ് പറഞ്ഞു. നിരക്ക് വര്‍ധനയെ ന്യായീകരിച്ച ഗതാഗതമന്ത്രി തമിഴ്നാടും മഹാരാഷ്ട്രയും ബസ് നിരക്കുകള്‍ വര്‍ധിപ്പിച്ചതായും ചൂണ്ടിക്കാട്ടി. ലാഭമുണ്ടാക്കുക എന്നതല്ല ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കെ.എസ്.ആര്‍.ടി.സി, ബി.എം.ടി.സി തുടങ്ങിയ സ്ഥാപനങ്ങളെ സംരക്ഷിക്കാനാണ് നിരക്ക് വര്‍ധിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രാജഹംസ, എസി ബസുകൾ ഉൾപ്പെടെയുള്ള കെഎസ്ആർടിസിയുടെ ആഡംബര സർവീസുകളുടെ നിരക്ക് വിപണിയിലെ നിരക്കുകൾ പരിഗണിച്ചാണ് നിശ്ചയിച്ചതെന്നും മന്ത്രി പറഞ്ഞു.
SUMMARY: Bus travel in Karnataka is expensive; KSRTC, BMTC increased bus fares
















