തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ മൂന്നാം ദിനവും നേരിയ വർധനവ്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 12,825 രൂപയും പവന് 1,02,600 രൂപയുമായി നിരക്ക് ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയില്‍ നേരിയ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണവിലയെ സ്വാധീനിക്കാറുള്ളത്.
ലോകത്തിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ കാരണം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിലേക്ക് ആളുകള്‍ കൂടുതല്‍ പണം നിക്ഷേപിക്കുന്നതിനാലാണ് വില ഉയരാൻ കാരണം. കൂടാതെ, ദീപാവലിയും വിവാഹ സീസണും അടുക്കുന്നതോടെ ആഭ്യന്തര വിപണിയില്‍ സ്വർണത്തിന് വലിയ ആവശ്യമാണുള്ളത്.
SUMMARY: Gold rate is increased
















