ബെംഗളൂരു: സംഘമിത്ര കർണാടകയുടെ കെ.ആർ. പുരം ഭാഗിന്റെ പ്രാഥമിക പുനഃസംഘടന യോഗം രാമമൂർത്തി നഗർ കാരുണ്യ ഗണപതിക്ഷേത്രത്തിൽ നടന്നു. മുൻ മിസോറാം ഗവർണറും കേരളത്തിലെ മുൻ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും ബി.ജെ.പി ദേശീയ സമിതി അംഗവുമായ കുമ്മനം രാജശേഖരൻ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംഘമിത്രയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംഘടനയുടെ പ്രവർത്തനമേഖല വിപുലീകരിക്കുന്നതിനുമായി കെ.ആർ. പുരം ഭാഗ് പുനഃസംഘടിപ്പിക്കാനും പുതിയ ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡിസംബർ ആദ്യവാരത്തിൽ പുനഃസംഘടന യോഗം നടക്കും.
ഇതോടനുബന്ധിച്ച് കർക്കടകമാസ രാമായണ പാരായണത്തിൽ പങ്കെടുത്ത എല്ലാവരെയും ആദരിക്കുന്ന ചടങ്ങുകളും സംഘടിപ്പിക്കും. ചടയമംഗലത്തെ ജടായു പാറയുമായി ബന്ധപ്പെട്ട പദം പദം രാമപാദം എന്ന ആശയത്തെക്കുറിച്ചും ആയിരം പടികൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ചും കുമ്മനം രാജശേഖരൻ വിശദീകരിച്ചു.
സംഘമിത്രയുടെ സേവന-സാംസ്കാരിക പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതുമായി സ്വീകരിക്കേണ്ട വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് സംഘമിത്ര കർണാടക പി.ആർഒ. കൃഷ്ണകുമാർ കടമ്പൂർ വിശദീകരിച്ചു. മോഹൻ നാരായണൻ, കെ.പി. ഉണ്ണി, സുനിൽകുമാർ, ശശികുമാർ എന്നിവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 98451 73837, 88610 86416.
SUMMARY: Sanghmitra Karnataka KR Puram Bhag has been reorganized
















