ബെംഗളൂരു: കേരളസമാജം കർണാടക നോർത്ത് ഡിവിഷന്റെ ആഭിമുഖ്യത്തിൽ കേരള പിറവിയും കന്നഡ രാജ്യോത്സവവും വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ബെംഗളൂരു ജി.എസ്.ടി. ജുഡീഷ്യൽ മെമ്പർ പ്രഭാകരനൻ കേരള സമാജം കർണാടക സംസ്ഥാന പ്രസിഡന്റ് എസ്.കെ. പിള്ള എന്നിവർ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രവാസി മലയാളികൾക്കായുള്ള നോർക്ക കെയർ ഇൻഷുറൻസിന്റെ പ്രീമിയം വർധനയിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് കേരള സമാജം ഭാരവാഹികൾ ഉടൻ കേരള മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന പ്രസിഡന്റ് എസ്.കെ. പിള്ള അറിയിച്ചു. നോർത്ത് ഡിവിഷൻ ചെയർമാൻ സുകുമാരൻ അധ്യക്ഷത വഹിച്ചു. കേരള സമാജം കർണാടകയുടെ ഓർക്കസ്ട്ര അവതരിപ്പിച്ച സംഗീതവിരുന്ന് തുടർന്ന് അരങ്ങേറി.
കേരളസമാജം സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.കെ. കുറുപ്പ്, ജോയിന്റ് സെക്രട്ടറി കെ. നടരാജൻ, ട്രഷറർ യു.ഡി. നായർ, ജോയിന്റ് ട്രഷറർ രാഹുൽ, അസിസ്റ്റന്റ് സെക്രട്ടറിമാരായ വി.എസ്. ജോഷി, ശ്യാം കുമാർ, രാജേഷ് വർമ്മ, രാംലാൽ, അഡ്വ. പ്രവീൺ, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ദിലീപ്, വനിതാ വിഭാഗം ചെയർപേഴ്സൺ പ്രീത ശിവൻ, വൈസ് ചെയർപേഴ്സൺ സാജിത വിശ്വനാഥ്, മിനി രാജേഷ്, കൺവീനർ ബീന നായർ, ജോയിന്റ് കൺവീനർ സന്ധ്യ സന്തോഷ്, സൗമ്യ നായർ,ജ്യോതി ഹരീഷ് യുവജന വിഭാഗം ചെയർമാൻ വിഘ്‌നേഷ്, കിഷോർ, കാർത്തിക് എന്നിവർ സംസാരിച്ചു..
















