അടൂര്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമം; കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ത്തു

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷൻ അതിക്രമത്തിൽ കോൺ​ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു. ഇവർക്കെതിരെ അതിക്രമിച്ചു കയറൽ വകുപ്പ് കൂടി കേസിൽ ചേർത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫെന്നി നൈനാൻ, നെസ്മൽ, അബിൻ ശിവദാസ് എന്നിവരും കേസിലെ പ്രതികളാണ്. പ്രതി ചേർത്തതോടെ ശ്രീനാദേവിയുടെ അറസ്റ്റ് ഉണ്ടാവുമോ എന്ന് വ്യക്തമല്ല. പോലീസിനെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡൻ്റിന് ഇന്ന് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയിരുന്നു.

പ്രതി ചേര്‍ത്തതോടെ ശ്രീനാദേവിയെ അറസ്റ്റ് ചെയ്യേണ്ടിവരും. എന്നാല്‍, മുഖ്യമന്ത്രി തന്നെ തള്ളി പറഞ്ഞിട്ടില്ലെന്നും നിയമപരമായ കാര്യങ്ങളാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതെന്നും ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. കേസുകളെ നിയമപരമായി നേരിടും. പത്തനംതിട്ട ഡിസിസിക്ക് തന്റെ പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള അതൃപ്തി ഉള്ളതായി അറിയില്ല. അന്വേഷണത്തെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും ശ്രീനാദേവി പറഞ്ഞു.

ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം. ശ്രീനാദേവിയുടെ പരാതിയില്‍ രാജന്‍ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു സംഘര്‍ഷവും അക്രമവും അരങ്ങേറിയത്. സംഭവത്തിൽ പോലീസുകാർക്ക് പരിക്കേറ്റിരുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യം പൂർണമായി പുറത്തുവന്നതോടെയാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയെ തുടര്‍ന്ന് പുറത്തുവന്നത്. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് യൂട്യൂബര്‍ രാജന്‍ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത രാജന്‍ ജോസഫിനെ അടൂര്‍ സ്റ്റേഷനില്‍ എത്തിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.
SUMMARY: police station trespassing; Congress leader Srinadevi Kunjamma was accused

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചെന്നിത്തലക്ക് അമിത് ഷായുടെ അഭിനന്ദനം; ഓപറേഷൻ തൂഫാന് കേന്ദ്ര ഫണ്ട് നൽകും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയെ കേന്ദ്ര ആഭ്യന്തരമന്ത്രി...

ഹോ​ർ​മു​സി​ൽ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ നാ​ല് രാ​ജ്യ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ല; പ്ര​ഖ്യാ​പ​ന​വു​മാ​യി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയിൽ ഇന്ത്യൻ കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ...

മുൻ ഇന്ത്യൻ ഹോക്കി താരത്തിന്റെ വീട്ടിൽ മോഷണം; ഒളിമ്പിക് സ്വർണ മെഡലും നഷ്ടപ്പെട്ടു

ബെംഗളൂരു: മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ എം.എം. സോമയ്യയുടെ ബെംഗളൂരുവിലെ വീട്ടിൽ...

കർണാടക പ്രീ-സ്കൂൾ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണം: 25,000 സ്ഥാപനങ്ങൾ പൂട്ടുമെന്ന ആശങ്കയിൽ സംഘടന

ബെംഗളൂരു: കർണാടകയിലെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന 25,000-ത്തിലധികം പ്രീ-സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതായി...

സംഘമിത്ര കർണാടക കെ.ആർ പുരം ഭാഗ് പുനഃസംഘടിപ്പിച്ചു

ബെംഗളൂരു: സംഘമിത്ര കർണാടകയുടെ കെ.ആർ. പുരം ഭാഗിന്റെ പ്രാഥമിക പുനഃസംഘടന യോഗം...

ശ്രീനാരായണ സമിതിയിൽ തുലാമാസ വാവുബലി 8, 9 തീയതികളിൽ

ബെംഗളൂരു: ഈ വർഷത്തെ തുലാമാസ വാവ് ബലിയോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ നവംബർ...

ജിമ്മിൽ വർക്ക് ഔട്ട് കഴിഞ്ഞ് മടങ്ങിയ യുവതി സ്വകാര്യ ബസിടിച്ച് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ വീണ്ടും ജീവൻ പൊലിഞ്ഞു. തൃശൂർ...

മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടമുണ്ടാക്കിയാല്‍ ലൈസന്‍സ് ഉടനടി റദ്ദാക്കണം: ഹൈക്കോടതി

കൊച്ചി: മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടം ഉണ്ടാക്കിയാല്‍ ലൈസന്‍സ് ഉടന്‍ റദ്ദാക്കണമെന്ന്...

Related Articles

Popular Categories