തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഓപ്പറേഷന് തൂഫാന് പദ്ധതിയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചതായി രമേശ് ചെന്നിത്തല. അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ അമിത് ഷാ ചോദിച്ചറിഞ്ഞതായും പദ്ധതിക്ക് കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം വാഗ്ദാനം ചെയ്തതായും കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല പറഞ്ഞു.
ലഹരിമാഫിയക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പും കേരളാ പൊലീസും സംയുക്തമായി നടപ്പിലാക്കിയ പദ്ധതിയാണ് ഓപ്പറേഷന് തൂഫാന്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലഹരിക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെത്തുമ്പോള്‍ ഓപറേഷന് തൂഫാന് പദ്ധതിയുമായി ചേര്‍ന്ന് പ്രാവര്‍ത്തികമാക്കും. ലഹരിമുക്ത ഭാരതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തിന് സഹായം നല്‍കും. അതോടൊപ്പം സംസ്ഥാനത്തെ പൊലീസ് സേനയില്‍ വനിതാ പോലീസിന്റെ പങ്കാളിത്തം 30 ശതമാനമാക്കി ഉയര്‍ത്താനും അമിത് ഷാ ചര്‍ച്ച ചെയ്തതായി രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തെ ജയിൽ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ നെട്ടുകാൽത്തേരിയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കാനുള്ള നിർദേശവും കേന്ദ്രത്തിന് കൈമാറി. പൂജപ്പുരയുമായി ബന്ധപ്പെട്ട് പുതിയ ഓപ്പൺ ജയിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രൊപ്പോസലും സമർപ്പിച്ചിട്ടുണ്ട്. പൊലീസ് സേനയുടെ നവീകരണത്തിനും ജയിൽ വികസനത്തിനും ആവശ്യമായ കേന്ദ്രസഹായം ലഭ്യമാക്കണമെന്ന ആവശ്യവും കൂടിക്കാഴ്ചയിൽ ഉന്നയിച്ചതായി മന്ത്രി അറിയിച്ചു.
SUMMARY: Amit Shah congratulates Chennithala; Operation Tufan will be centrally funded















