എസ്.ഐ.ആറിനെതിരെ ഫ്രീഡം പാർക്കിൽ ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം ഇന്ന്

ബെംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്.ഐ.ആറിനെതിരെ ഇന്ത്യാ മുന്നണി ഇന്ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ 10.30ന് ആരംഭിക്കുന്ന പ്രതിഷേധത്തിൽ കോൺഗ്രസ് ഉൾപ്പെടെ മുന്നണിയിലെ വിവിധ കക്ഷികളുടെ നേതാക്കളും പ്രവർത്തകരും പങ്കെടുക്കും.

വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ അർഹരായ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെടുന്നുവെന്നാണ് ഇന്ത്യാ മുന്നണിയുടെ ആരോപണം. എസ്.ഐ.ആർ നടപടികൾ റദ്ദാക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക, അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി.) പ്രസിഡന്റ് ബി.കെ. ഹരിപ്രസാദാണ് പ്രതിഷേധത്തിന്റെ പ്രഖ്യാപനം നടത്തിയത്. നവംബർ ഒന്നിന് ന്യൂഡൽഹിയിലെ രാംലീല മൈതാനത്ത് ഇന്ത്യാ മുന്നണി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ തുടർച്ചയായാണ് ബെംഗളൂരുവിലെ പരിപാടി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന നടപടിക്രമം കൂടുതൽ ജനാധിപത്യപരമാക്കണമെന്നും സുപ്രീംകോടതിയുടെ നിർദേശങ്ങൾ പാലിക്കണമെന്നും സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കെ. പ്രകാശ് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് സ്ഥിരമായ നിയമപരിരക്ഷ നൽകുന്ന വ്യവസ്ഥ പിൻവലിക്കണമെന്നും മുന്നണി ആവശ്യപ്പെടുന്നു.

കോൺഗ്രസിന് പുറമെ സി.പി.ഐ., സി.പി.ഐ.എം., സി.പി.ഐ.എം.എൽ. ലിബറേഷൻ, ഫോർവേഡ് ബ്ലോക്ക്, സമാജ്‌വാദി പാർട്ടി, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് തുടങ്ങിയ കക്ഷികളുടെ പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.

ബെംഗളൂരുവിലെ സംസ്ഥാനതല പ്രതിഷേധത്തിന് ശേഷം കർണാടകയിലെ വിവിധ ജില്ലകളിലും താലൂക്കുകളിലും പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് ഇന്ത്യാ മുന്നണിയുടെ തീരുമാനം.
SUMMARY: India BLOC protest against SIR today at Freedom Park

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റേഷൻ കാർഡ് ഇ-കെ.വൈ.സി. പൂർത്തിയാക്കാനുള്ള അവസാന തീയതി ഇന്ന്

ബെംഗളൂരു: കർണാടകയിൽ റേഷൻ കാർഡ് ഗുണഭോക്താക്കൾ ഇ-കെ.വൈ.സി. നടപടികൾ പൂർത്തിയാക്കേണ്ട അവസാന...

ശ്രീ അയ്യപ്പ ആയുർവേദ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു 

ബെംഗളൂരു: അയ്യപ്പ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ ജാലഹള്ളിയിൽ ആരംഭിച്ച...

ചെന്നിത്തലക്ക് അമിത് ഷായുടെ അഭിനന്ദനം; ഓപറേഷൻ തൂഫാന് കേന്ദ്ര ഫണ്ട് നൽകും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയെ കേന്ദ്ര ആഭ്യന്തരമന്ത്രി...

അടൂര്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമം; കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ത്തു

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷൻ അതിക്രമത്തിൽ കോൺ​ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ...

ഹോ​ർ​മു​സി​ൽ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ നാ​ല് രാ​ജ്യ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ല; പ്ര​ഖ്യാ​പ​ന​വു​മാ​യി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയിൽ ഇന്ത്യൻ കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ...

മുൻ ഇന്ത്യൻ ഹോക്കി താരത്തിന്റെ വീട്ടിൽ മോഷണം; ഒളിമ്പിക് സ്വർണ മെഡലും നഷ്ടപ്പെട്ടു

ബെംഗളൂരു: മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ എം.എം. സോമയ്യയുടെ ബെംഗളൂരുവിലെ വീട്ടിൽ...

കർണാടക പ്രീ-സ്കൂൾ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണം: 25,000 സ്ഥാപനങ്ങൾ പൂട്ടുമെന്ന ആശങ്കയിൽ സംഘടന

ബെംഗളൂരു: കർണാടകയിലെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന 25,000-ത്തിലധികം പ്രീ-സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതായി...

സംഘമിത്ര കർണാടക കെ.ആർ പുരം ഭാഗ് പുനഃസംഘടിപ്പിച്ചു

ബെംഗളൂരു: സംഘമിത്ര കർണാടകയുടെ കെ.ആർ. പുരം ഭാഗിന്റെ പ്രാഥമിക പുനഃസംഘടന യോഗം...

Related Articles

Popular Categories