കോഴിക്കോട്: വടകരയില്‍ വിദ്യാർഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മേപ്പയില്‍ എസ്ബി സ്കൂളിലെ വിദ്യാർഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഭക്ഷ്യ വിഷബാധയേറ്റ് ഈ വിദ്യാർഥി ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് വൈകുന്നേരത്തോടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ശനി, ഞായർ, തിങ്കള്‍ ദിവസങ്ങളിലായി 30 ഓളം വിദ്യാർഥികളാണ് വടകര താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടിയത്.
ഇതില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച നാല് കുട്ടികളുടെ സാമ്പിളുകള്‍ കോഴിക്കോട്ടെ ഒരു ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിലൊരു കുട്ടിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളുടെ പരിശോധന ഫലങ്ങള്‍ ഇനി പുറത്ത് വരാനുണ്ട്.
SUMMARY: Shigella confirmed in a student in Vatakara
















