‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസിലെ ആദ്യ ഏഷ്യൻ-അമേരിക്കൻ മേയറായി നിത്യ രാമൻ

ലോസാഞ്ചലസ്: ലോസാഞ്ചലസ് മേയറായി കേരളത്തിൽ ജനിച്ചുവളർന്ന നിത്യ രാമൻ. ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥി ആയിരുന്നു ഇവർ. നിലവിലെ മേയർ കാരെൻ ബാസിനെ പരാജയപ്പെടുത്തിയാണ് നിത്യ ലോസാഞ്ചലസിന്റെ മേയറാകുന്ന ആദ്യ ഏഷ്യൻ-അമേരിക്കൻ വനിതയായി മാറിയത്. നഗരത്തിന്റെ പരമോന്നത ഭരണപദവിയിലെത്തുന്ന രണ്ടാമത്തെ വനിത കൂടിയാണ് ഇവർ. കാരെൻ ബാസിനെക്കാൾ 26,124 വോട്ടുകൾ നേടിയാണ് അട്ടിമറി ജയം. നിത്യയുടെ അമ്മയുടെ നാട് തൃശൂരാണ്. പിതാവ് തിരുവനന്തപുരം സ്വദേശിയുമാണ്.

51.1ശതമാനം വോട്ടുകൾ നേടിയാണ് നിത്യ വിജയിച്ചത്. മുതിര്‍ന്ന നേതാവും രാഷ്ട്രീയ തന്ത്രജ്ഞനുമായി അറിയപ്പെടുന്ന എതിരാളി കാരേൻ ബാസിന് 48.33ശതമാനം വോട്ടുകളാണ് ലഭിച്ചത്. 3.4 ശതമാനം വോട്ടുകൾ അധികം നേടി.

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നിലപാടുകൾ ഉയർത്തിപ്പിടിച്ചാണ് നിത്യ പ്രചാരണം നയിച്ചത്.

നഗരത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങൾ, ഉയർന്ന ജീവിതച്ചെലവ്, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ എന്നിവ മുൻനിർത്തി നടത്തിയ പ്രചാരണമാണ് നിത്യയ്ക്ക് യുവ വോട്ടർമാർക്കിടയിൽ മികച്ച മുന്നേറ്റം നൽകിയത്. നഗരത്തിന്റെ കൺട്രോളറായ കെന്നത്ത് മെജിയയുടെ പിന്തുണയും നിത്യാ രാമന് വലിയ രീതിയിൽ ഗുണം ചെയ്തു. 2028-ൽ നടക്കുന്ന ലോസാഞ്ചലസ് ഒളിമ്പിക്സിന് നഗരം ആതിഥേയത്വം വഹിക്കാനിരിക്കെയാണ് നിത്യാ രാമൻ ഭരണനേതൃത്വത്തിലേക്ക് എത്തുന്നത്.

1981-ൽ ആണ് നിത്യയുടെ ജനനം. അച്ഛൻ വെങ്കിട്ടരാമൻ തിരുവനന്തപുരം കെൽട്രോണിൽ എൻജിനീയറായിരുന്നു. അമ്മ സുധ കേച്ചേരി ഇന്ത്യൻ ഓവർസീസ് ബാങ്കിലെ ജീവനക്കാരിയായിരുന്നു. തൃശ്ശൂരിൽ ജനിച്ചെങ്കിലും ആദ്യ രണ്ടരവർഷം തിരുവനന്തപുരത്തായിരുന്നു താമസം. വെങ്കിട്ടരാമൻ ഉന്നതപഠനത്തിന് അമേരിക്കയിലേക്കു പോയ സമയത്താണ് അമ്മയും മകളും തൃശ്ശൂരിലേക്ക് തിരിച്ചെത്തുന്നത്. ആറാംവയസ്സോടെ കുടുംബസമേതം അമേരിക്കയിലേക്കു പോയി. പിന്നെ എംഐടിയിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് ഇന്ത്യയിൽ തിരിച്ചെത്തുന്നത്. ചെന്നൈ കലാക്ഷേത്രയിൽനിന്ന് ഭരതനാട്യം പഠിച്ചു. ഈ സമയത്ത് ചെന്നൈയിലെ ശുചിത്വ-അടിസ്ഥാനസൗകര്യ വികസനങ്ങൾ ലക്ഷ്യമിട്ട് ‘ട്രാൻസ്പരന്റ് ചെന്നൈ’ എന്ന ഗവേഷണ സ്ഥാപനം സ്ഥാപിച്ചു.

തമിഴ് വംശജനും തിരക്കഥാകൃത്തുമായ വാലി ചന്ദ്രശേഖരനാണ് നിത്യയുടെ ഭർത്താവ്. ഇരട്ടകുട്ടികളായ കർണനും കാവേരിക്കുമൊപ്പം സിൽവർ ലേക്കിലാണ് നിത്യയും കുടുംബവും താമസിക്കുന്നത്.
SUMMARY: Nitya Raman becomes the first Asian-American mayor of Los Angeles

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വടകരയില്‍ വിദ്യാര്‍ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: വടകരയില്‍ വിദ്യാർഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മേപ്പയില്‍ എസ്ബി സ്കൂളിലെ വിദ്യാർഥിക്കാണ്...

ബെൽ ഫൈൻ ആർട്സ് ക്ലബ് ബഹുഭാഷാ നാടകമത്സരം; കെ.ടി. മുഹമ്മദിന്റെ ‘സൃഷ്ടി’ ഇന്ന് അരങ്ങേറും

ബെംഗളൂരു: ഭാരത് ഇലക്ട്രോണിക്സ് (ബിഇഎൽ) ഫൈൻ ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ബഹുഭാഷ...

സമൂഹ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ നീക്കം; ഐടി നിയമങ്ങളിൽ ഭേദഗതി വരുത്തും

ന്യൂഡൽഹി: ഡിജിറ്റൽ ലോകത്തെ വ്യാജ പ്രചാരണങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും തടയുന്നതിനായി സമൂഹ...

സിമന്റ് ഫാക്ടറിയിൽ യന്ത്രം തകർന്നുവീണ് തൊഴിലാളി മരിച്ചു: രണ്ട് പേർക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: കലബുറഗി ചിഞ്ചോളി താലൂക്കിലുള്ള സിമന്റ് ഫാക്ടറിയിൽ യന്ത്രം തകർന്നുവീണ് ഇതര...

ബി.എം.ടി.സി. ബസ് പാസ് നിരക്കുകൾ വർധിച്ചു

ബെംഗളൂരു: പൊതുഗതാഗത ബസ് നിരക്ക് വർധനയ്ക്കൊപ്പം ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ...

സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

തിരുവനന്തപുരത്ത് വറ്റ മത്സ്യം കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവാവ് മരിച്ചു

തിരുവനന്തപുരം: വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സയിലിരുന്ന വര്‍ക്കല സ്വദേശി മരിച്ചു....

Related Articles

Popular Categories