ശ്രീനഗര്‍: ലഡാക്കില്‍ ഡ്യൂട്ടി വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സൈനികര്‍ മരിച്ചു. കാര്‍ഗില്‍ ജില്ലയിലെ നമിക ലാ ചുരത്തിന് സമീപം നിയന്ത്രണം വിട്ട ഹെവി ഡ്യൂട്ടി വാഹനം 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. കാര്‍ഗില്‍-ലേ ദേശീയപാത എന്‍എച്ച് 01-ല്‍ ആയിരുന്നു അപകടം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജില്ലാ പോലിസ് സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും രണ്ട് സൈനികരുടെയും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Duty vehicle loses control and plunges into a gorge; two soldiers martyred in Ladakh
















