തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന് കീഴില്‍ വിവിധ തസ്തികകളിലായി നിയമനത്തിന് അവസരം. ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ, ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, വെറ്റിനറി സർജൻ, അസിസ്റ്റൻ്റ് ലൈൻമാൻ തുടങ്ങിയ തസ്തികകളിലാണ് നിയമനം. താത്കാലിക നിയമനമാണ്. യോഗ്യത, വേതനം, അഭിമുഖം തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം
ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ
എസ് എസ് എല്‍ സിയോ തത്തുല്യമോ ആണ് യോഗ്യത. ഫോട്ടോഗ്രാഫിയില്‍ 5 വർഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. ഹൈ റെസല്യൂഷൻ ഡിജിറ്റല്‍ കാമറ സ്വന്തമായി ഉള്ളവരുമായിരിക്കണം. ആകെ 11 ഒഴിവുകളാണ് ഉള്ളത്.
പ്രായപരിധി 25 നും 50 നും ഇടയില്‍. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1000 രൂപയാണ് പ്രതിദിനം ലഭിക്കുക. നവംബർ 10 ന് ദേവസ്വം ഓഫീസില്‍ വെച്ചാണ് അഭിമുഖം.ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ രേഖകളും, തിരിച്ചറിയല്‍ രേഖയും വെള്ള കടലാസ്സില്‍ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ഒരു ഒഴിവാണ്. 179 ദിവസത്തേക്ക് അല്ലെങ്കില്‍ സ്ഥിര നിയമനം ആകുന്നത് വരെ ഏതാണോ ആദ്യം അതുവരെ താല്‍ക്കാലിക നിയമനം. എംസിഎ അല്ലെങ്കില്‍ കമ്പ്യൂട്ടർ സയൻസില്‍ ബി.ടെക് ആണ് യോഗ്യത. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. 25 നും 40 നും മധ്യേ പ്രായമായവർക്കാണ് അപേക്ഷിക്കാനാകുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 35,000 രൂപയാണ് ശമ്പളം. അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 21. കൂടുതല്‍ വിവരങ്ങള്‍ക്ക് blob:https://guruvayurdevaswom.in/0be6ae19-2936-44b9-8b3d-075315401706
വെറ്ററിനറി സർജൻ
ഒരു ഒഴിവാണ് ഉള്ളത്. വെറ്റിനറി സയൻസില്‍ ഡിഗ്രിയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. നവംബർ 9 ന് ദേവസ്വം ഓഫീസില്‍ വെച്ചാണ് അഭിമുഖം നടക്കുക. താല്‍പ്പര്യമുള്ള ഹിന്ദുമതത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികള്‍ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനായുള്ള അസ്സല്‍രേഖകളും തിരിച്ചറിയല്‍ രേഖയും വെള്ളക്കടലാസ്സില്‍ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് 0487-2556335
കൂടുതല്‍ വിവരങ്ങള്‍ക്ക് blob:https://guruvayurdevaswom.in/d8d11365-7736-438a-b762-68f9d6ad32fe
അസിസ്റ്റൻ്റ് ലൈൻമാൻ
3 ഒഴിവുകളാണ് ഉള്ളത്. എസ്‌എസ്‌എല്‍സി അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. അല്ലെങ്കില്‍ ടെക്നിക്കല്‍ ഹയർ സെക്കൻ്ററി സ്കൂള്‍ പാസായവർക്ക് അപേക്ഷിക്കാം.വയർമാൻ/ഇലക്‌ട്രീഷ്യൻ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ സർക്കാർ നല്‍കുന്ന നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റും ഉള്ളവരായിരിക്കണം. 20 നും 36 നും ഇടയില്‍ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. 179 ദിവസമാണ് നിയമന കാലാവധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 730 രൂപയാണ് വേതനമായി ലഭിക്കുക. നവംബർ 9 നാണ് അഭിമുഖം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് blob:https://guruvayurdevaswom.in/fc79403d-6364-41ee-86a7-c344a62fc6d7
SUMMARY: More job vacancies under the Guruvayur Devaswom Board; applications invited
















