ഡൽഹി: മാസങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ഡല്‍ഹിയിലെ പ്രശസ്തമായ ജന്തർ മന്തർ റോഡ് വീണ്ടും തുറന്നുകൊടുത്തു. ബാരിക്കേഡുകള്‍ നീക്കിയതോടെ പ്രദേശത്തെ വാഹന ഗതാഗതവും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനവും സാധാരണ നിലയിലായി. നിയന്ത്രണങ്ങള്‍ക്ക് അയവു വന്നെങ്കിലും സുരക്ഷ മുൻനിർത്തി കനത്ത പോലീസ് വിന്യാസം ഇപ്പോഴും തുടരുന്നുണ്ട്.
പ്രതിഷേധങ്ങള്‍ ശക്തമായതിനെ തുടർന്ന് പോലീസും കേന്ദ്രസേനയും റോഡിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് പ്രവേശനം തടഞ്ഞിരുന്നത്. ഇത് പ്രദേശത്തെ കച്ചവടക്കാരെയും ഗതാഗതത്തെയും സാരമായി ബാധിച്ചിരുന്നു. ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ വിവിധ സംഘടനകളുടെ എതിർപ്പും നിലനിന്നിരുന്നു.
ഒന്നര മാസത്തിന് ശേഷം ബാരിക്കേഡുകള്‍ നീക്കിയതോടെ വ്യാപാര സ്ഥാപനങ്ങള്‍ വീണ്ടും സജീവമായി. ദിവസങ്ങളോളം അടഞ്ഞുകിടന്ന കടകള്‍ തുറക്കാനായതിന്റെ ആശ്വാസത്തിലാണ് വ്യാപാരികള്‍. അതേസമയം, മുൻപ് പ്രധാന പ്രതിഷേധ കേന്ദ്രമായിരുന്ന ജന്തർ മന്തറിനെ വരാനിരിക്കുന്ന ‘ഇന്ത്യാ ബിനാലെ’യുടെ വേദിയാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഡിസംബർ മുതല്‍ ഫെബ്രുവരി വരെയാകും ബിനാലെ നടക്കുക.
SUMMARY: Restrictions lifted; Delhi’s Jantar Mantar Road reopened
















