എസ്.ഐ.ആറിനെതിരെ ഫ്രീഡം പാർക്കിൽ ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം

ബെംഗളൂരു: വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഇൻ്റെൻസീവ് റിവിഷൻ (SIR) നടപടികളിലെ ക്രമക്കേടുകൾ ആരോപിച്ചും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും കർണാടകയിൽ ഇന്ത്യാ മുന്നണി വൻ പ്രതിഷേധം സംഘടിപ്പിച്ചു. 2026 നവംബർ 5-ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിലായിരുന്നു സംസ്ഥാനതല പ്രതിഷേധ റാലി നടന്നത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും പ്രവർത്തകരും പങ്കെടുത്ത സമരത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെ വിമർശനമുയർന്നു.

വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ അർഹരായ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ടെന്നും നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. എസ്.ഐ.ആർ നടപടികൾ റദ്ദാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും സമരത്തിൽ ആവശ്യമുയർന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ  ജയിലിലടയ്ക്കുന്ന രീതിയിലുള്ള പ്രതീകാത്മകമായ പ്രതിഷേധവും റാലിയിൽ അരങ്ങേറി.

കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.പി.സി.സി പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്, കോൺഗ്രസ് നേതാവ് ദിനേഷ് ഗുണ്ടുറാവു എന്നിവരും സി.പി.ഐ(എം), സി.പി.ഐ, സി.പി.ഐ(എം.എൽ), ഫോർവേഡ് ബ്ലോക്ക്, സമാജ്‌വാദി പാർട്ടി തുടങ്ങിയ മുന്നണിയിലെ മറ്റ് കക്ഷി നേതാക്കളും ചലച്ചിത്ര താരം പ്രകാശ് രാജും പ്രതിഷേധത്തിൽ പങ്കെടുത്തു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന നടപടിക്രമങ്ങളിൽ കൂടുതൽ സുതാര്യത വേണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ ഉത്തരവാദിത്വം ഉറപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾ പരിഹരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമായ വിശദീകരണം നൽകണമെന്നും അവർ പറഞ്ഞു.

ബെംഗളൂരുവിലെ പ്രതിഷേധത്തിന് പിന്നാലെ കർണാടകയിലെ വിവിധ ജില്ലകളിലും താലൂക്കുകളിലും സമരം വ്യാപിപ്പിക്കാനാണ് ഇന്ത്യാ മുന്നണിയുടെ തീരുമാനം.
SUMMARY: INDIA bloc protest against the SI at Freedom Park

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നന്ദിനി പാലിന് പിന്നാലെ നെയ്യ്, വെണ്ണ, പനീർ വിലയും വർധിപ്പിച്ചു; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

ബെംഗളൂരു: കർണാടകയിലെ പ്രമുഖ ക്ഷീരോൽപ്പന്ന ബ്രാൻഡായ നന്ദിനിയുടെ നെയ്യ്, വെണ്ണ, പനീർ...

യെലഹങ്കയിൽ 13.20 ലക്ഷത്തിന്റെ സ്വർണക്കവർച്ച: പ്രതി പിടിയിൽ

ബെംഗളൂരു: യെലഹങ്ക ന്യൂ ടൗണിലെ ആഭരണശാലയിൽനിന്ന് 13.20 ലക്ഷം രൂപ വിലവരുന്ന...

18 വയസിൽ കൊലപാതകം; ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതി 30 വർഷങ്ങൾക്കു ശേഷം പിടിയിൽ

തൃശൂർ: 1995ൽ തൃശൂർ നഗരത്തെ നടുക്കിയ മാർത്ത കൊലക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന...

നിയന്ത്രണങ്ങള്‍ക്ക് അവസാനം; ഡല്‍ഹി ജന്തര്‍ മന്തര്‍ റോഡ് തുറന്നു

ഡൽഹി: മാസങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ഡല്‍ഹിയിലെ പ്രശസ്തമായ ജന്തർ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ കുന്നംകുളം, ചെറുവത്തൂർ കുടുംബാംഗം മോളി കൊച്ചുണ്ണി (75) ബെംഗളൂരുവിൽ...

ഷാര്‍ജയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

ഷാർജ: യുഎഇയിലെ ഷാർജയില്‍ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു....

കേരളസമാജം കന്നഡ രാജ്യോത്സവ ആഘോഷം നടത്തി 

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം കന്റോൺമെന്റ് സോണിന്റെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: പാലക്കാട് പല്ലാവൂർ കണ്ടോത്ത് പത്മനാഭൻ നായർ (98) ബെംഗളൂരുവിൽ അന്തരിച്ചു. കെ.ആർ....

Related Articles

Popular Categories