ബെംഗളൂരുവിലെ സ്വകാര്യ കമ്പനികളിൽ കന്നഡിഗർക്ക് അർഹമായ പ്രാതിനിധ്യം ലഭികണം: മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയിലെ സ്വകാര്യ ഐ.ടി–ബി.ടി കമ്പനികളിലെ നിയമനപ്രക്രിയയിൽ സർക്കാർ അനാവശ്യമായി ഇടപെടില്ലെന്നും ‘മോറൽ പോലീസ്’ നടത്തില്ലെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്തെ സ്വകാര്യ കമ്പനികളിലെ തൊഴിൽ അവസരങ്ങളിൽ കന്നഡിഗർക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വകാര്യ കമ്പനികളിൽ കന്നഡിഗർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യവും ഇതുമായി ബന്ധപ്പെട്ട ചർച്ചകളും ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കമ്പനികളുടെ നിയമന സ്വാതന്ത്ര്യത്തെ സർക്കാർ മാനിക്കുമെന്നും എന്നാൽ പ്രാദേശിക ഉദ്യോഗാർഥികൾക്ക് അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കർണാടകയിൽ പ്രവർത്തിക്കുന്ന ഐ.ടി–ബി.ടി കമ്പനികൾ സംസ്ഥാനത്തിന്റെ മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്തണമെന്നും പ്രാദേശിക യുവാക്കൾക്ക് തൊഴിൽ പരിശീലനവും അവസരങ്ങളും നൽകണമെന്നും, ഇതിനായി കമ്പനികളുമായി ചർച്ചകൾ നടത്താനും തൊഴിൽ മേഖലയിലെ നിലവിലെ സാഹചര്യം വിലയിരുത്താനും സർക്കാർ തയ്യാറാണെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ സൂചന.

സ്ഥാപനങ്ങളിലെ നിയമനത്തിൽ കന്നഡിഗർക്ക് സംവരണം ഉറപ്പാക്കണമെന്ന ആവശ്യം നേരത്തെയും സംസ്ഥാനത്ത് ചർച്ചയായിട്ടുണ്ട്. പ്രാദേശിക തൊഴിൽ സംരക്ഷണവും സ്വകാര്യ കമ്പനികളുടെ നിയമന സ്വാതന്ത്ര്യവും തമ്മിലുള്ള സന്തുലിതാവസ്ഥ എങ്ങനെ ഉറപ്പാക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം.

എന്നാൽ സർക്കാർ നിർബന്ധിത നിയമന നിയന്ത്രണങ്ങൾ ഏർപ്പെടുക്കുന്നില്ല. കമ്പനികളുടെ പ്രവർത്തനത്തിൽ അനാവശ്യ ഇടപെടൽ നടത്താതെ കന്നഡിഗർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
SUMMARY: Kannadigas must receive due representation in private companies in Bengaluru: Chief Minister

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബോളിവുഡ് താരങ്ങൾക്ക് ഭീഷണി; ഐ.ഐ.ടി. ബിരുദധാരി ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: ബോളിവുഡ് താരങ്ങൾക്ക് ഭീഷണി സന്ദേശങ്ങൾ അയച്ച കേസിൽ ഐ.ഐ.ടി. ബിരുദധാരിയെ...

യൂത്ത് ഒളിമ്പിക്സില്‍ ചരിത്രമെഴുതി തന്‍വി പത്രി; ബാഡ്മിന്റണ്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

ഡല്‍ഹി: സെനഗലിലെ ഡാക്കറില്‍ നടന്ന യൂത്ത്‌ ഒളിമ്പിക്‌ ഗെയിംസ്‌ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ...

കൊച്ചിയിലെ യുവ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം ഹണി ട്രാപ്പോ? കൂടുതല്‍ വിവരങ്ങൾ പുറത്ത് 

കൊച്ചി: യുവ ഡോക്ടറെ മർദിച്ചതിന് കൊച്ചിയിൽ യുവനടി അടക്കം മൂന്ന് പേർ...

ബെംഗളൂരുവിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് പൊതുവെ മേഘാവൃതമായ ആകാശമായിരിക്കുമെന്നും നേരിയ മഴ ഉണ്ടാകുമെന്നും...

പബ്ബിൽ പരിചയപ്പെട്ട യുവതിയെ മദ്യലഹരിയിലാക്കി പീഡിപ്പിച്ചെന്ന് പരാതി; 31കാരൻ അറസ്റ്റിൽ

ബെംഗളൂരു: കോറമംഗലയിലെ പബ്ബിൽവെച്ച് പരിചയപ്പെട്ട ജയ്പൂർ സ്വദേശിനിയായ 26കാരിയെ മഡിവാളയിലെ ഹോട്ടൽ...

ബിഎൽഎം തട്ടിപ്പ്: ആർ. പ്രേംകുമാറിനെതിരെ ഇഡി നടപടി; 103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു

കൊച്ചി: ബിഎൽഎം സൊസൈറ്റിയിൽ കോടിക്കണക്കിന് രൂപയുടെ തിരിമറിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി...

ഇഎസ്എ കരട് വിജ്ഞാപനത്തിലെ അപാകതകൾ; പാലക്കാട് ജില്ലയിലെ 13 വില്ലേജുകളിൽ ഇന്ന് സംയുക്ത കിസാൻ മോർച്ച ഹർത്താൽ

പാലക്കാട്: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന്...

എലിവേറ്റഡ് കോറിഡോർ നിർമ്മാണം; ബല്ലാരി റോഡിൽ 18 മാസത്തേക്ക് ഗതാഗത നിയന്ത്രണം

ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയായ ബല്ലാരി റോഡിൽ നാല്...

Related Articles

Popular Categories