ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിക്കുന്ന ഒൻപതാമത് പ്രശ്നോത്തരി മത്സരം ഡിസംബർ 13 ന് ബിഇഎംഎൽ ലേയൗട്ടിലുള്ള സമാജം ആസ്ഥാനത്തു നടക്കും. കേരള സംസ്കാരം, ചരിത്രം, സാഹിത്യം, കല, സംഗീതം, കായികം, രാഷ്ട്രീയം എന്നിങ്ങനെ സമസ്തമേഖലകളെയും ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും മത്സരത്തിൽ ഉൾപ്പെടുത്തുക. മലയാളത്തിലാണ് ചോദ്യങ്ങൾ. രണ്ടുപേരടങ്ങുന്ന സംഘമായിട്ടാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. മത്സരിക്കുന്നവർക്ക് പ്രായപരിധിയില്ല. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുന്നതാണ്. മത്സരിക്കാൻ താല്പര്യമുള്ളവർ ഡിസംബർ 10 നകം പേര് നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9845751628 (അജിത് കോടോത്ത്).
SUMMARY: Kundalahalli Kerala Samajam Quiz Competition
കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















