വൈത്തിരി: ലക്കിടിയിൽ രണ്ട് തമിഴ്നാട് സ്വദേശികളിൽനിന്ന് എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ ഡോക്ടർ പിടിയിലായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ജനായ മലപ്പുറം മൊറയൂര്‍ സ്വദേശി ഡോ. കെ എം മുഹമ്മദ് ഫാബിനാണ്(41)പിടിയിലായത്. വൈത്തിരി പോലിസാണ് അറസ്റ്റ് ചെയ്തത്. ലക്കിടിയില്‍ 8.520 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ഡോക്ടറുടെ അറസ്റ്റ്. ഇയാള്‍ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കാറുണ്ടെന്ന് പോലിസിന് വിവരം ലഭിച്ചു. ഫാബിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
8.52 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ മാസം 22ന് പന്തല്ലൂര്‍, എരുമാട് കല്ലെങ്കല്‍ കെ ഇ നൗഫല്‍(50), ഗൂഡല്ലൂര്‍ രാജഗോപാലപുരം കെ എം മുഹമ്മദ് നഫീസ്(37) എന്നിവരെ വൈത്തിരി പോലിസ് പിടികൂടിയിരുന്നു. ലക്കിടിയില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് ഇരുവരെയും പോലീസ് പിടികൂടിയത്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെയായിരുന്നു പരിശോധന. ഈ സമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഡോക്ടര്‍ ഫാബിന്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടതായാണ് വിവരം. പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് ഡോക്ടര്‍ ഫാബിന് വേണ്ടിയാണ് എത്തിച്ചതെന്ന് വ്യക്തമായത്.
ഡോക്ടറുമായി സ്ഥിരമായി എംഡിഎംഎ ഉപയോഗിച്ചിരുന്നതായും ഇവര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഡോക്ടറിലേക്ക് വ്യാപിപ്പിച്ചു. പ്രതികളുടെ മൊഴിക്ക് പിന്നാലെ ബാങ്ക് ഇടപാടുകളും ഫോണ്‍ സംഭാഷണങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് മുഹമ്മദ് ഫാബിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം മൊറയൂര്‍ സ്വദേശിയായ ഇയാള്‍ നിലവില്‍ കോഴിക്കോട് മുക്കത്താണ് താമസം. അറസ്റ്റിലായ ഡോക്ടറെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
SUMMARY: Doctor arrested in MDMA case; the individual was working in the emergency department of a private hospital.















