ബെംഗളൂരുവിൽ മാലിന്യശേഖരണത്തിന് പുതിയ സംവിധാനം; നവംബർ അവസാനത്തോടെ നടപ്പാക്കും

ബെംഗളൂരു: നഗരത്തിലെ മാലിന്യശേഖരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നാല് നിയമസഭാ മണ്ഡലങ്ങളിൽ പുതിയ സംവിധാനം നവംബർ അവസാനത്തോടെ നടപ്പാക്കും. ഗോവിന്ദരാജനഗർ, മഹാലക്ഷ്മി ലേഔട്ട്, വിജയനഗർ, ചാമരാജ്പേട്ട് മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ പുതിയ വീടുതോറുമുള്ള മാലിന്യശേഖരണ സംവിധാനം ആരംഭിക്കുന്നത്.

പുതിയ സംവിധാനത്തിന്റെ ഭാഗമായി മാലിന്യശേഖരണ വാഹനങ്ങളിൽ ജി.പി.എസ്. സംവിധാനം നിർബന്ധമാക്കും. വാഹനങ്ങൾ ഏതെല്ലാം റോഡുകളിലൂടെ സഞ്ചരിച്ചു, ഏതൊക്കെ പ്രദേശങ്ങളിൽ മാലിന്യം ശേഖരിച്ചു തുടങ്ങിയ വിവരങ്ങൾ ജി.പി.എസ്. വഴി നിരീക്ഷിക്കും. ശേഖരണത്തിന്റെ യഥാർഥ രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും കരാറുകാർക്ക് പണം നൽകുക.

നിലവിലെ സംവിധാനത്തിൽ മാലിന്യശേഖരണ കരാറുകളുമായി ബന്ധപ്പെട്ട് വിവിധ പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്കാരം. വാഹനങ്ങൾ എല്ലാ പ്രദേശങ്ങളിലും എത്തുന്നുണ്ടോ, വീടുകളിൽനിന്ന് കൃത്യമായി മാലിന്യം ശേഖരിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ജി.പി.എസ്. വിവരങ്ങൾ ഉപയോഗിച്ച് വാഹനങ്ങളുടെ സഞ്ചാരവും പ്രവർത്തനവും പരിശോധിക്കാനാകും. മാലിന്യം ശേഖരിക്കാത്ത പ്രദേശങ്ങൾ കണ്ടെത്താനും സേവനത്തിലെ വീഴ്ചകൾക്ക് ഉത്തരവാദികളായ കരാറുകാർക്കെതിരെ നടപടി സ്വീകരിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.

ആദ്യഘട്ടത്തിലെ നാല് മണ്ഡലങ്ങൾക്ക് പിന്നാലെ ചിക്ക്പേട്ട് മണ്ഡലത്തിലും ഡിസംബറിൽ പുതിയ സംവിധാനം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് നഗരത്തിലെ മറ്റ് പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
SUMMARY: New system for garbage collection in Bengaluru; It will be implemented by the end of November

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടി; ആറുവയസ്സുകാരന് കണ്ണിന് ഗുരുതര പരുക്ക്

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടി ആറുവയസ്സുകാരന് കണ്ണിന് ഗുരുതരമായി പരുക്കേറ്റു....

പോളണ്ടിൽ നടുക്കുന്ന വെടിവെപ്പ്; 6 പേർ കൊല്ലപ്പെട്ടു, 12 പേർക്ക് പരുക്ക്

വാര്‍സോ: തെക്കന്‍ പോളണ്ടിലെ ക്രാക്കോവിലെ മാര്‍ക്കറ്റ് സ്‌ക്വയറിന് സമീപമുണ്ടായ വെടിവയ്പ്പില്‍ 6...

ഇൻഡിഗോ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിക്കത്ത്; ബെംഗളൂരുവിൽ പരിശോധന

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലക്നൗവിലേക്ക് പുറപ്പെടാനിരുന്ന...

‘മുന്നിൽ വരുന്ന ടിഷ്യു പേപ്പറുകളിൽ ഒപ്പിടാറില്ല’; പി​ണ​റാ​യി​ക്ക് മ​റു​പ​ടി​യു​മാ​യി വി.​ഡി.​ സ​തീ​ശ​ൻ

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: ആലപ്പുഴ ഹരിപ്പാട് കരുവാറ്റ സ്വദേശി കെ.സി. വിജയകുമാർ (വേണു -63)...

‘ഇ.ഡിക്ക് സൂപ്പർ പോലീസ് ആകാനാവില്ല’; കർണാടക ഹൈക്കോടതി

ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രാജ്യത്തെ എല്ലാ കുറ്റകൃത്യങ്ങളും അന്വേഷിക്കാൻ അധികാരമുള്ള ഒരു...

പാർക്കിങ്ങിനെ ചൊല്ലി തർക്കം; ഐടി കമ്പനി മേധാവിയെ വെടിവെച്ചുകൊന്നു

ഫരീദാബാദ്: കാർ പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പ്രമുഖ ഐടി കമ്പനി മേധാവിയായ...

ബൈയപ്പനഹള്ളി–ഹൊസൂർ റെയിൽപാത ഇരട്ടിപ്പിക്കൽ: വൈദ്യുതീകരണ ജോലികൾ പുരോഗമിക്കുന്നു

ബെംഗളൂരു: ബെംഗളൂരു–ഹൊസൂർ റെയിൽപാതയിലെ ഗതാഗതശേഷി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബൈയപ്പനഹള്ളി–ഹൊസൂർ പാത...

Related Articles

Popular Categories