ബെംഗളൂരു കൂട്ടക്കൊലപാതകം: തമിഴ്‌നാട് വനത്തിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

ബെംഗളൂരു: രാജ്യത്തെ നടുക്കിയ ബെംഗളൂരു കൂട്ടക്കൊലപാതക കേസിൽ നിർണായക പുരോഗതി. കൊല്ലപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി തമിഴ്‌നാട്ടിലെ സേലം ജില്ലയിലുള്ള വനാതിർത്തിയിൽ നിന്ന് പോലീസ് കണ്ടെടുത്തു. പ്രതി എസ്. ഇന്ദുശേഖറിന്റെ ഭാര്യ സുനിത, അമ്മായിയമ്മ രൂപവതി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ കേസിൽ ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം മൂന്നായി ഉയർന്നു.

വെള്ളിയാഴ്ച രാത്രി വൈകി പ്രതിയുമായി സംഭവസ്ഥലത്തെത്തി പോലീസ് നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനും തുടർ നിയമനടപടികൾക്കുമായി കൊല്ലപ്പെട്ടവരുടെ 12 അംഗ കുടുംബാംഗങ്ങളുടെ സംഘം സേലത്തേക്ക് തിരിച്ചു.

കൊലപാതകം ആസൂത്രിതമായി; പണം കണ്ടെത്തിയത് സ്വർണം വിറ്റ്

ഒക്ടോബർ 14-നാണ് ഇന്ദുശേഖർ ഭാര്യ സുനിതയെ കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം രൂപവതിയെ ഫോണിൽ വിളിച്ച് അത്താഴവിരുന്നിന് ക്ഷണിച്ച് വീട്ടിൽ വരുത്തുകയായിരുന്നു. തുടർന്ന് ഉറക്കഗുളിക നൽകി മയക്കിയ ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം ബെംഗളൂരു, മംഗളൂരു, ചെന്നൈ, നന്ദി ഹിൽസ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രതി സഞ്ചരിച്ചതായി അന്വേഷണസംഘം കണ്ടെത്തി. ഇരകളിൽ നിന്ന് കവർന്ന സ്വർണാഭരണങ്ങൾ വിറ്റും പണയം വെച്ചുമാണ് പ്രതി യാത്രയ്ക്കും ഇന്ധനത്തിനുമുള്ള പണം കണ്ടെത്തിയത്.

ദുർഗന്ധം വമിക്കാതിരിക്കാൻ ഉപയോഗിച്ചിരുന്നതാണോ എന്ന് സംശയിക്കുന്ന തരത്തിൽ ആറോളം പെർഫ്യൂം കുപ്പികൾ ഇന്ദുശേഖറിന്റെ കാറിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിൽ ഒക്ടോബർ 29-ന് കൊല്ലപ്പെട്ട ഏഴുവയസുകാരൻ പുനീതിന് തലയിലും നെറ്റിയിലുമായി നാല് മാരകമായ മുറിവുകൾ ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

മറ്റൊരു ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരുവിലെ അൾസൂരു ഗേറ്റിൽ വെച്ചാണ് പ്രതിയായ ഇന്ദുശേഖറിനെ പോലീസ് സാഹസികമായി പിടികൂടിയത്. ഈ സമയത്ത് കൊല്ലപ്പെട്ട ദമ്പതികളുടെ 10 വയസുള്ള മകനും ഇയാളുടെ കാറിലുണ്ടായിരുന്നു. മാതാപിതാക്കൾ തീർഥാടനത്തിന് പോയതാണെന്ന് വിശ്വസിപ്പിച്ചാണ് കുട്ടിയെ ഇയാൾ ഒപ്പം കൂട്ടിയത്. ഈ കുട്ടിയെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരിക്കെയാണ് പോലീസ് ഇയാളെ വലയിലാക്കിയതും കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതും.

ദീർഘകാലമായുള്ള കുടുംബവഴക്കും ഭാര്യയുടെ ബന്ധുക്കളോടുള്ള വിരോധവുമാണ് ഏഴുപേരുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ദുശേഖറിന്റെ ഭാര്യാ സഹോദരന്മാരായ ശിവകുമാർ (30), ശങ്കർ (40) ശിവകുമാറിന്റെയും ശങ്കറിന്റെയും ഭാര്യമാരായ ദിവ്യ, നളിനി എന്നിവരുടെ മൃതദേഹങ്ങളാണ് ഇനി കണ്ടെടുക്കാനുള്ളത്. നളിനിയെ കാണാനില്ലെന്ന് കാണിച്ച് അമ്മ തുംഗമ്മ ശ്രീരാമപുരം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയാണ് ഈ കൊലപാതക പരമ്പര പുറത്തുകൊണ്ടുവന്നത്. പോലീസ് ഇന്ദുശേഖറിനെ അറസ്റ്റ് ചെയ്യുകയും, കോടതി ഇയാളെ 12 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു.

‘താനവരതി’ എന്ന ക്രൈംമാസികയുടെ നടത്തിപ്പുകാരൻ കൂടിയാണ് രാജാജി നഗർ സ്വദേശിയായ ഇന്ദുശേഖർ. കേസിൽ പ്രതിയെ സഹായിച്ചതായി സംശയിക്കുന്ന ഇയാളുടെ 17 കാരിയായ മകളുടെ പങ്കിനെക്കുറിച്ചും അന്വേഷണസംഘം വിശദമായി പരിശോധിച്ചു വരികയാണ്.
SUMMARY: Bengaluru mass murder: Two more bodies recovered from a forest in Tamil Nadu

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ മൂന്നുപേർക്ക് രോഗബാധ

മലപ്പുറം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ. മലപ്പുറം നിലമ്പൂരിൽ...

ഉത്തർപ്രദേശിൽ ട്രക്ക് ട്രാക്ടർ-ട്രോളിയിലേക്ക് ഇടിച്ചുകയറി അപകടം: 5 മരണം, 17 പേർക്ക് പരുക്കേറ്റു

ലഖ്നൗ: ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ അമിതവേഗതയിലെത്തിയ ട്രക്ക് ട്രാക്ടർ-ട്രോളിയിലേക്ക് ഇടിച്ചുകയറി വൻ...

മെസിയുടെ പേരില്‍ തട്ടിപ്പ്; ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് ഇ​ഡി

കൊച്ചി: മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക...

ഖേഷം ദ്വീപിൽ വീണ്ടും യു.എസ് ആക്രമണം; സ്ഥിരീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: ഇറാനിലെ ഖേഷം ദ്വീപില്‍ അമേരിക്കന്‍ സൈന്യം വീണ്ടും ആക്രമണം നടത്തിയതായി...

സ്വർണ വിലയിൽ ഇന്നും നേരിയ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. പവന് 80 രൂപ...

കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ മൂന്നുപേർക്ക് രോഗബാധ

മലപ്പുറം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ. മലപ്പുറം നിലമ്പൂരിൽ...

ഉത്തർപ്രദേശിൽ ട്രക്ക് ട്രാക്ടർ-ട്രോളിയിലേക്ക് ഇടിച്ചുകയറി അപകടം: 5 മരണം, 17 പേർക്ക് പരുക്കേറ്റു

ലഖ്നൗ: ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ അമിതവേഗതയിലെത്തിയ ട്രക്ക് ട്രാക്ടർ-ട്രോളിയിലേക്ക് ഇടിച്ചുകയറി വൻ...

മെസിയുടെ പേരില്‍ തട്ടിപ്പ്; ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് ഇ​ഡി

കൊച്ചി: മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക...

ഖേഷം ദ്വീപിൽ വീണ്ടും യു.എസ് ആക്രമണം; സ്ഥിരീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: ഇറാനിലെ ഖേഷം ദ്വീപില്‍ അമേരിക്കന്‍ സൈന്യം വീണ്ടും ആക്രമണം നടത്തിയതായി...

സ്വർണ വിലയിൽ ഇന്നും നേരിയ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. പവന് 80 രൂപ...

പെൻഷൻകാർക്കും സ​ർ​ക്കാ​ർ ജീവനക്കാർക്കും ക്ഷാമബത്ത 18 ശതമാനമായി വർധിപ്പിച്ച് ക​ർ​ണാ​ട​ക

ബെംഗ​ളൂ​രു: സം​സ്ഥാ​നത്തെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത (ഡി.​എ) അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ന്‍റെ 15.75...

റെയില്‍പാളം മുറിച്ച് കടക്കുന്നത് ക്രിമിനൽ കുറ്റം; അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് ട്രൈബ്യൂണൽ

കൊച്ചി: റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയുണ്ടാകുന്ന അപകടത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന്...

Related Articles

Popular Categories