കെയ്റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോക്ക് തെക്കുഭാഗത്ത് ഞായറാഴ്ച രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 7പേർ മരിക്കുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഗിസയില്‍ നിന്ന് ഫയൂമിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ കെയ്റോയില്‍ നിന്ന് അസ്വാനിലേക്ക് പോകുകയായിരുന്ന മറ്റൊരു ട്രെയിനിന്റെ പിന്നില്‍ ഇടിച്ചതാണ് അപകട കാരണമെന്ന് ഈജിപ്ഷ്യന്‍ അധികൃതര്‍ അറിയിച്ചു.
🚨 BREAKING: The death toll from a train derailment near El Ayyat, Egypt, has climbed to 7, with 112 others injured https://t.co/FzmYBcrU2B
— Jamal Amin (@JamalibnAmin) November 8, 2026
കൂട്ടിയിടിയെ തുടര്‍ന്നാണ് ട്രെയിന്‍ പാളം തെറ്റുകയായിരുന്നു. പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുള്ളതായി അധികൃതർ അറിയിച്ചു. അപകടത്തില്‍ കുടങ്ങി കിടക്കുന്നവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ട്രെയിൻ ഗതാഗതം എത്രയും വേഗം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് റെയിൽവേ അറിയിച്ചു. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് ഈജിപ്ത് പ്രസിഡന്റ് അറിയിച്ചു.
#BREAKING : 4 dead, 88 injured in a train derailment in #Giza province, #Egypt , according to the Ministry of Health.
#ENHYPEN #GFvip https://t.co/tmeWfC9TV3— Mukund Shahi (@Mukundshahi73) November 8, 2026
SUMMARY: Train collision accident in Egypt; 7 people died tragically, many were injured
















