ബെംഗളൂരു: എസ്കെജെഎം–എസ്കെഎംഎംഎ ബെംഗളൂരു സൗത്ത് റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മുസാബഖ 2026’ ഇസ്‌ലാമിക് ആർട്ട് ഫെസ്റ്റ് നീലസാന്ദ്രയിലെ എസ്ആർകെ കൺവെൻഷൻ സെന്ററിൽ നടന്നു. എസ് കെ എം എം എ അംഗം നൗഷാദ് ബൊമ്മനഹള്ളി ഉദ്ഘാടനം ചെയ്തു. സുഹൈൽ ഫൈസി സ്വാഗതം പറഞ്ഞു. റെയിഞ്ച് സെക്രട്ടറി പ്രസിഡന്റ് മുസ്തഫ ഹുദവി അധ്യക്ഷത വഹിച്ചു. നീലസാന്ദ്ര മഹല്ല് ഖത്തീബ് ശരീഫ് സിറാജി, ഫിനാൻഷ്യൽ കമ്മിറ്റി ചെയർമാൻ ഹാഷിം നിലസാന്ദ്ര, മുനീർ ലാബ് മാർത്തഹള്ളി, നാസർ നീല സാന്ദ്ര, സൗത്ത് റെയിഞ്ച് ട്രഷറർ അബ്ദുസ്സലാം മാർക്കം റോഡ് എന്നിവർ സംസാരിച്ചു.
റെയ്ഞ്ചിന് കീഴിലുള്ള വിവിധ മദ്രസകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു.മഹ്മൂദിയ്യ മദ്രസ, ബൊമ്മനഹള്ളി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. നൂറുൽ ഹുദാ ഇസ്‌ലാമിക് സ്റ്റഡീസ് സെന്റർ, ഇലക്ട്രോണിക് സിറ്റി രണ്ടാം സ്ഥാനവും ബുസ്താനുൽ ഉലൂം മദ്രസ, നീലസാന്ദ്ര മൂന്നാം സ്ഥാനവും നേടി. കരസ്ഥമാക്കി. മുസാബഖ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സിദ്ദീഖ് റഹ്മാനി വിജയികളെ പ്രഖ്യാപിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ മുഹമ്മദ് സഫ്‌വാൻ ഫൈസി നന്ദി പറഞ്ഞു.
















