തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലബാര്‍ എക്സ്പ്രസ്സില്‍ വെച്ചാണ് യുവതിക്ക് നേരെ അതിക്രമം നടന്നത്. ആറ്റിങ്ങല്‍ സ്വദേശിയായ വിജേഷ് എന്നയാളെ റെയില്‍വേ പോലിസ് അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമത്തിന് പിന്നാലെ ബോധരഹിതയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശേഷം, തമ്പാനൂര്‍ റെയില്‍വെ പോലിസ് സ്റ്റേഷനില്‍ എത്തി യുവതി മൊഴി നല്കി.
ട്രെയിനില്‍ വെച്ച് പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മുഖത്തടിക്കുകയും ഇവര്‍ നിലത്ത് വീഴുകയും ബോധരഹിതയാവുകയും ചെയ്തു. തുടര്‍ന്ന് ചികിത്സ തേടുകയും റെയില്‍വേ പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയെത്തുടര്‍ന്ന് ഉടന്‍ തന്നെ റെയില്‍വേ പോലിസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി.
SUMMARY: Sexual assault against a young woman on a train; man arrested















