കൊല്ലം: കൊല്ലം ചിതറയില്‍ കൊല്ലായില്‍ സ്കൂള്‍ ബസ് മറിഞ്ഞു. അപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല. അഞ്ചു പേരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മടത്തറ കൊല്ലായി എല്‍പി സ്കൂളിലെ ബസാണ് മറിഞ്ഞത്. കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു.
SUMMARY: School bus overturns in Chithara, Kollam; several children injured















