തിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബുധനാഴ്ച അർധരാത്രി മുതൽ 24 മണിക്കൂർ സൂചനാപണിമുടക്ക് നടത്തും. ഓട്ടോ-ടാക്സി സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. ഓട്ടോ ടാക്സി മിനിമം നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാണ് തൊഴിലാളി യൂണിയന്റെ പ്രധാന ആവശ്യം. ഇന്ധനവിലയിലും ഇൻഷുറൻസ് പ്രീമിയത്തിലും ഉൾപ്പെടെ തുടർച്ചയായി വർധനയുണ്ടായിട്ടും യാത്രാനിരക്കിൽ ആവശ്യമായ മാറ്റം വരുത്തിയിട്ടില്ലെന്നാണ് തൊഴിലാളികളുടെ പരാതി.
ഒന്നരക്കിലോമീറ്റര്‍ദൂരം മിനിമംചാര്‍ജ് 50 രൂപയായും പിന്നീട് കിലോമീറ്ററിന് 20 രൂപയായും ഉയര്‍ത്തണമെന്നും മുഴുദിന വെയ്റ്റിങ് ചാര്‍ജ് 500 രൂപയാക്കി ഉയര്‍ത്തണമെന്നുമാണ് പ്രധാന ആവശ്യം. എന്നാൽ പണിമുടക്കിൽ ഐ.എൻ.ടി.യു.സി., എസ്.ടി.യു. തുടങ്ങിയ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം, വിഷയത്തിൽ ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ അറിയിച്ചു. തിരുവനന്തപുരത്ത് ഇന്ന് ഉച്ചക്ക് ആണ് സംയുക്ത ട്രേഡ് യൂണിയൻ സമിതി നേതാക്കളുമായി മന്ത്രി ചർച്ച നടത്തുന്നത്.
SUMMARY: Auto-taxi workers to hold a token strike starting midnight tonight
















