തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ താരം സഞ്ജു വി. സാംസൺ നയിക്കും. 18 അംഗ ശക്തമായ ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചത്. നവംബർ 14 മുതൽ 26 വരെ പഞ്ചാബിലെ ന്യൂ ചണ്ഡിഗഡിലാണ് മത്സരങ്ങൾ നടക്കുന്നത്. സഞ്ജു സാംസൺ, മുഹമ്മദ് അസറുദ്ദീൻ, വിഷ്ണു വിനോദ്, സൽമാൻ നിസാർ, രോഹൻ കുന്നുമ്മൽ, എം.ഡി. നിധീഷ്, ജലജ് സക്‌സേന തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം കേരള ക്രിക്കറ്റ് ലീഗിലടക്കം മികവ് തെളിയിച്ച യുവതാരങ്ങളും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര, ത്രിപുര, പോണ്ടിച്ചേരി, അസം, ഹിമാചല്‍പ്രദേശ് എന്നീ ടീമുകളടങ്ങിയഗ്രൂപ്പ്-സിയിലാണ് കേരളം സ്ഥാനം പിടിച്ചിട്ടുള്ളത്. തിങ്കളാഴ്ച മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം
കേരള ടീം: സഞ്ജു വി. സാംസണ്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), രോഹന്‍ എസ്. കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), അഹമ്മദ് ഇമ്രാന്‍, ഗോവിന്ദ് ദേവ് ഡി. പൈ, കൃഷ്ണ ദേവന്‍ ആര്‍.ജെ., വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ, നിഖില്‍ എം., വിഘ്‌നേഷ് പുത്തൂര്‍, ബിജു നാരായണന്‍ എന്‍., കാര്‍ത്തിക് ബി. നായര്‍, വൈശാഖ് ചന്ദ്രന്‍, ആസിഫ് കെ.എം., നിധീഷ് എം.ഡി., ഷറഫുദ്ദീന്‍ എന്‍.എം., ജലജ് സക്‌സേന.
SUMMARY: Syed Mushtaq Ali Trophy T20: Sanju Samson to lead the Kerala team
















