ഇടപെടലുകൾ ഫലം കണ്ടു; രേഖകൾ നഷ്ടപ്പെട്ട് ഇറാനിൽ കുടുങ്ങിയ കൊല്ലം സ്വദേശി തിരികെ നാട്ടിലേയ്ക്ക്

കൊല്ലം: പാസ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് ഇറാനിൽ കുടുങ്ങിയ കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷ് (22) ഇന്ന് നാട്ടിലേക്ക് മടങ്ങും. അക്ഷയ്ക്ക് യാത്ര ചെയ്യാനുള്ള രേഖകളെല്ലാം ഇന്ന് തന്നെ നൽകും. തുടർന്ന് ഇന്ന് തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള ക്രമീകരണങ്ങൾ ഒരുക്കും. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണിത്. ഇന്ത്യൻ എംബസി അക്ഷയ്‌യെ നേരിട്ട് ബന്ധപ്പെടുകയും നാട്ടിലേക്ക് മടങ്ങാനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.  അക്ഷയ്‌യെ തിരിച്ചെത്തിക്കുന്നതിനായി അടിയന്തര ഇടപെടൽ നടത്തിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. അക്ഷയ്‌യുടെ അമ്മ സരിതയുമായി സുരേഷ് ഗോപി വിഡിയോ കോൾ വഴി സംസാരിച്ചു. മകൻ വിളിച്ചെന്നും ഇടപെടലിൽ സന്തോഷവും നന്ദിയുമുണ്ടെന്നും സരിത പ്രതികരിച്ചു.

അലി ഷിപ്പിംഗ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലിൽ വാച്ച് കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു അക്ഷയ് ഹരീഷ്. പാക്ക് തുറമുഖത്ത് എത്തിയശേഷം വെരിഫിക്കേഷനുവേണ്ടി പാസ്പോർട്ടും മറ്റ് രേഖകളും നൽകിയിരുന്നു. എന്നാൽ വെരിഫിക്കേഷൻ കഴിഞ്ഞ് രേഖകൾ ക്യാപ്റ്റനെ ഏൽപ്പിച്ചുവെന്ന് കരുതിയ അക്ഷയ് തിരികെ ഇറാനിൽ എത്തിയപ്പോഴാണ് രേഖകൾ ക്യാപ്റ്റന്റെ കൈവശമില്ലെന്നും നഷ്ടമായെന്നും മനസ്സിലാക്കുന്നത്. അക്ഷയ്‌യുടെ കൂടെയുണ്ടായിരുന്ന മറ്റ് ആറ് മ്യാൻമർ പൗരന്മാർക്കും യാത്രാ രേഖകൾ നഷ്ടപ്പെട്ടിരുന്നു.

ആഴ്ചകളോളം കപ്പലിൽ കുടുങ്ങിയ അക്ഷയ് ഉൾപ്പെടെയുള്ള ഏഴ് പേരെയും ഹോട്ടലിലേക്ക് മാറ്റിയിരുന്നു. മ്യാൻമർ സ്വദേശികൾ രണ്ട് ദിവസം മുൻപ് നാട്ടിലേക്ക് മടങ്ങി. ഇനി അക്ഷയ് മാത്രമാണ് ബാക്കിയുള്ളത്. മുഖ്യമന്ത്രി, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി, കേന്ദ്ര വിദേശകാര്യ മന്ത്രി എന്നിവർ അക്ഷയ്‌യെ സുരക്ഷിതമായി നാട്ടിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു. കൊല്ലം പ്രാക്കുളം സ്വദേശി ഹരീഷിന്റെയും സരിത ഹരീഷിന്റെയും മകനാണ് അക്ഷയ്.
SUMMARY: Kollam native, stranded in Iran after losing his documents, returns home.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആചാര്യ കോളജിലെ...

അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എം.ഡി.എം.എ. കേസ്; രണ്ട് പേര്‍ കൂടി പിടിയില്‍

വടകര: അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എം.ഡി.എം.എ കേസില്‍ രണ്ടു പേര്‍ കൂടി...

പ്രധാനമന്ത്രി നാളെ ബെംഗളൂരുവിൽ; 15,600 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 13-ന് കർണാടക സന്ദർശിക്കും. ബെംഗളൂരുവിലും...

എ​ൽ​പി​എ​സ്‌​ടി സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു​മാ​റ്റി പോ​ലി​സ്; വ​ള​ര്‍​മ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് നടത്തിവന്ന സമരപ്പന്തൽ പോലീസ്...

നടന്‍ മുരളി ഗോപിയുടെ മാതാവ് എസ്.വി.ജയലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: നടൻ ഭരത് ഗോപിയുടെ ഭാര്യയും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ...

അമൂൽ പാൽ വില വർധിപ്പിച്ചു; രണ്ട് മുതൽ ആറ് രൂപ വരെ കൂടും, പുതിയ നിരക്ക് നാളെ മുതൽ

ഡൽഹി: രാജ്യത്തെ പ്രമുഖ ക്ഷീരോൽപ്പന്ന ബ്രാൻഡായ അമൂൽ പാലിന്റെ വില വർധിപ്പിച്ചു....

വിവാഹേതര ബന്ധത്തെ എതിർത്തു; അമ്മയും കാമുകനും ചേർന്ന് മകനെ കഴുത്തുഞെരിച്ച് കൊന്നു

ബെംഗളൂരു: അമ്മയുടെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് യുവാവിനെ അമ്മയും കാമുകനും...

Related Articles

Popular Categories