കൊച്ചി: കാലംചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ശ്രേഷ്ഠ ബാവാ പുരസ്കാരം നടൻ മമ്മൂട്ടിക്ക്. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും നൽകുന്ന സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ആരോഗ്യ-വിദ്യാഭ്യാസ ഉന്നമനത്തിനായി മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള “കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ’, ഹൃദ്രോഗികളായ കുട്ടികൾക്ക് ചികിത്സാസഹായം നൽകുന്ന ‘ഹൃദയസ്പർശം’ പദ്ധതി തുടങ്ങിയവ ശ്രദ്ധേയമാണെന്ന് പുരസ്കാര സമിതി വിലയിരുത്തി.
2024-ൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം മുൻ വിഎസ്എസ്സി ഡയറക്ടർ എസ് സോമനാഥിനും കഴിഞ്ഞവർഷം മലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാക്കുമാണ് ലഭിച്ചത്.
SUMMARY: 2026 Shrestha Bawa award to actor Mammootty















