കൊച്ചി: സ്വർണവില അന്താരാഷ്ട്ര വിപണിയിൽ കുത്തനെ ഇടിഞ്ഞതോടെ കേരളത്തിലും ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 82.69 ഡോളർ ഇടിഞ്ഞ് 3,910.07 ഡോളറാണ് വില. ഇതോടെ സംസ്ഥാനത്ത് പവന് 960 രൂപയും ഗ്രാമിന് 120 രൂപയും ഇന്ന് കുറഞ്ഞു. പവന് 1,01,560 രൂപയും ഗ്രാമിന് 12695 രൂപയുമാണ് വില.
സ്വർണവില ഉയർന്ന നിലവാരത്തിൽ തുടരുന്നതിനിടയിലെ ഈ കുറവ് ആശ്വാസകരമാണ്. ഈ ട്രെൻഡ് നിലനിന്നാൽ ഇന്നുതന്നെയോ അടുത്ത ദിവസങ്ങളിലോ പവൻവില ഒരുലക്ഷം രൂപയ്ക്കു താഴെയെത്താം. വെള്ളിവിലയിലും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 195 രൂപയാണ് വില.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
SUMMARY: Gold prices fall sharply: Pavan today at least Rs.960















