രസഗുളയെന്ന് പറഞ്ഞ് അയല്‍വാസി നല്‍കിയ നാടൻ ബോംബ് കടിച്ച യുവാവ് സ്ഫോടനത്തിൽ മരിച്ചു

ഭോപ്പാല്‍: രസഗുളയെന്ന് പറഞ്ഞ് അയല്‍വാസി കൊടുത്ത നാടന്‍ ബോംബ് കഴിച്ച യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഡിൻഡോരി ജില്ലയിലാണ് സംഭവം. പഡാരിയ ഛാന്ത ഗ്രാമത്തിലെ രാജേന്ദ്ര ബറൗട്ടിയയാണ് (35) കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ രാമഭഗത് ബറൗട്ടിയയെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടുപന്നികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന നാടന്‍ ബോംബാണ് യുവാവ് കടിച്ചത്.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. അത്താഴത്തിന് ശേഷം രാജേന്ദ്രയും കുടുംബവും വീടിന്റെ മുറ്റത്ത് തീകാഞ്ഞിരിക്കുമ്പോഴാണ് അയൽവാസിയായ രാമഭഗത് അവിടേക്ക് എത്തിയത്. ഇരുവരും സംസാരിക്കുന്നതിനിടെ രാമഭഗത് തന്റെ കൈവശമുണ്ടായിരുന്ന ഒരു സാധനം രസഗുളയാണെന്ന് പറഞ്ഞ് രാജേന്ദ്രയ്ക്ക് കഴിക്കാൻ നൽകുകയായിരുന്നു. മധുരപലഹാരമാണെന്ന് കരുതി രാജേന്ദ്ര അത് വായിലിട്ട് കടിച്ചതും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു.

മൃഗങ്ങളെ വേട്ടയാടാനും കൊല്ലാാനുമായി ഉപയോഗിക്കുന്ന ബോംബാണ് ഇയാള്‍ക്ക് നല്‍കിയതെന്ന് രാജേന്ദ്രയുടെ ഭാര്യ സുശീല ബായി വ്യക്തമാക്കി. സ്ഫോടനം നടന്നയുടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 105, സ്ഫോടകവസ്തു നിയമത്തിലെ 3, 4 വകുപ്പുകൾ എന്നിവ പ്രകാരം പോലീസ് കേസെടുത്തു. തനിക്ക് ഈ ബോംബ് മറ്റൊരു ആണ്‍കുട്ടിയാണ് തന്നതെന്നാണ് രാം ഭഗത് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ്‍കുട്ടിയെയും പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
SUMMARY: A young man died in an explosion after biting into a country-made bomb that a neighbor had given him, claiming it was a rasgulla.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുഖ്യമന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അവസാനിച്ചു; സൗഹൃദപരമായി മുന്നോട്ടുപോകുമെന്ന് സുകുമാരൻ നായർ

ചങ്ങനാശ്ശേരി: മുഖ്യമന്ത്രി വി. ഡി. സതീശനും എൻഎസ്എസ് നേതൃത്വവും തമ്മിൽ നിലനിന്നിരുന്ന...

യുവധാര ശിശുദിനാഘോഷം 15 ന്

ബെംഗളൂരു: ജിഗനി യുവധാര വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗാത്മകതയും കഴിവുകളും...

കു​ട്ടി​ക​ളു​​ണ്ടാ​വാ​ത്ത​തി​നെ ചൊ​ല്ലി ത​ർ​ക്കം: ഭാ​ര്യ ഭ​ർ​ത്താ​വി​നെ കു​ത്തി​ക്കൊ​ന്നു

ബെംഗളൂരു: കുട്ടികളില്ലാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. ബെംഗളൂരു  കെംപെഗൗഡ...

കുത്തനെ ഇടിഞ്ഞ് സ്വർണവില: പവന് ഇന്ന് കുറഞ്ഞത് 960 രൂപ

​കൊച്ചി: സ്വർണവില അന്താരാഷ്ട്ര വിപണിയിൽ കുത്തനെ ഇടിഞ്ഞതോടെ കേരളത്തിലും ഏറ്റവും കുറഞ്ഞ...

2026ലെ ശ്രേഷ്ഠ ബാവാ പുരസ്‌കാരം നടൻ മമ്മൂട്ടിക്ക്

കൊച്ചി: കാലംചെയ്ത ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർത്ഥം...

മൈക്രോസോഫ്റ്റ് ഔട്ട് ലുക്ക് ​പണിമുടക്കി; സേവനങ്ങൾ തടസ്സപ്പെട്ടു, ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട്

ന്യൂയോർക്ക്: മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക്, മൈക്രോസോഫ്റ്റ് 365 സേവനങ്ങൾ വ്യാപകമായി തടസ്സപ്പെട്ടു. ആയിരക്കണക്കിന് ഉപയോക്താക്കൾക്ക്...

ക്ഷേത്രക്കുളത്തില്‍ വീണു; തൃശൂരില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

തൃശൂർ: തൃശൂരിൽ ക്ഷേത്രക്കുളത്തിൽ വീണു സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക്  ദാരുണാന്ത്യം. വടക്കേക്കാട്...

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കോർട്ട്യാർഡ് ഹോട്ടൽ ബെംഗളൂരുവിൽ; കരാറിൽ ഒപ്പുവെച്ഛ് മാരിയറ്റ് ഇന്റർനാഷണൽ

ബെംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കോർട്ട്‌യാർഡ് ഹോട്ടൽ ബെംഗളൂരുവിൽ ആരംഭിക്കുന്നു. ഇതിനായി...

Related Articles

Popular Categories