വാഷിങ്ടൺ : മയാമി വിമാനത്താവളത്തിൽ ചരക്കുവിമാനവും യാത്രാവിമാനവും തമ്മിൽ കൂട്ടിയിടിച്ചു. ശനിയാഴ്ച രാത്രിയാണ് റൺവേയിൽവെച്ച് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് യാത്രക്കാർക്ക് നേരിയ പരുക്കേറ്റിട്ടുണ്ട്. മയാമിയിൽനിന്ന് കൊളംബിയയിലേക്ക് പുറപ്പെടാനിരുന്ന യുപിഎസ് ബോയിംഗ് 767 വിമാനവും പാനമയിൽനിന്ന് എത്തിയ കോപ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനവുമാണ് കൂട്ടിയിടിച്ചത്.യുപിഎസ് വിമാനം മിയാമിയില്‍ നിന്ന് കൊളംബിയയിലെ ബഗോട്ടയിലേക്ക് പുറപ്പെടാനിരുന്നതായിരുന്നു. പാനമയില്‍ നിന്ന് എത്തിയതായിരുന്നു കോപ എയര്‍ലൈന്‍സിന്റെ വിമാനം. വിമാനങ്ങള്‍ കൂട്ടിയിടിക്കുന്നതിന് തൊട്ടുമുമ്പും ശേഷവുമുള്ള എയര്‍ ട്രാഫിക് കണ്ട്രോള് ആശയവിനിമയങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു വിമാനം ഏറെ മുന്നോട്ടുനീങ്ങിയെന്നും മറ്റൊരു വിമാനത്തിന്റെ ചിറക് അതില്‍ തട്ടിയെന്നുമാണ് ഒരു പൈലറ്റ് ആശയവിനിമയത്തിനിടെ വിവരിച്ചതെന്നാണ് വിവരം.
Footage filmed by a passenger onboard the Copa Airlines Boeing 737 involved in the collision tonight at Miami International Airport in Florida, with clear damage seen to the nose of the other aircraft involved, a UPS Airlines Boeing 767. https://t.co/WEref0XDOn
— OSINTdefender (@sentdefender) November 15, 2026
ഇടിയുടെ ആഘാതത്തിൽ യുപിഎസ് വിമാനത്തിന്റെ മുൻഭാഗത്ത് കേടുപാടുണ്ടായിട്ടുണ്ട്. അപകടത്തിന് പിന്നാലെ രണ്ട് വിമാനങ്ങളെയും രണ്ട് ടാക്സിവേകളിലായി വിട്ടു. യാത്രാസടസം ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
SUMMARY: A cargo plane and a passenger plane collided at Miami Airport.
















