നടിയെ ആക്രമിച്ച കേസ്; വിചാരണ ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക നല്‍കിയ ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക അഡ്വ. ടി.ബി. മിനി നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണയ്ക്കിടെ കോടതിയില്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ ജഡ്ജി പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഹർജി. കേസ് പരിഗണിക്കുമ്പോള്‍ താൻ കോടതിയിലിരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് കോടതിയില്‍ ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമർശം അപകീർത്തികരമാണെന്നായിരുന്നു ടി.ബി. മിനിയുടെ പരാതി.

ഇതില്‍ കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഈ പരാമർശം തന്റെ ഔദ്യോഗിക ജീവിതത്തിന് കളങ്കമുണ്ടാക്കിയെന്നും തനിക്കെതിരെ വ്യാപകമായ സൈബർ ആക്രമണങ്ങള്‍ക്ക് വഴിവെച്ചെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ കോടതിയലക്ഷ്യ ഹർജി ഫയല്‍ ചെയ്യാൻ അനുമതി തേടി അഡ്വക്കറ്റ് ജനറലിനെ (AG) സമീപിച്ചിരുന്നെങ്കിലും അപേക്ഷ എ.ജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വമേധയാ കേസെടുക്കണമെന്ന ആവശ്യവുമായി ടി.ബി. മിനി ഹൈക്കോടതിയെ സമീപിച്ചത്.

SUMMARY: Case involving the assault on an actress: Plea filed by the survivor’s lawyer against the trial judge dismissed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ ഇടിവ്; പവന് ഒരുലക്ഷത്തില്‍ താഴെ

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ്. ഈ മാസത്തെ ഇതുവരെയുള്ള...

ബെംഗളൂരുവിൽ ആശാ പ്രവർത്തകരുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും

ബെംഗളൂരു: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടകയിലെ ആശാ പ്രവർത്തകർ നടത്തുന്ന അനിശ്ചിതകാല...

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം; നിരവധി പേര്‍ക്ക് പരുക്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാള്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം....

ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ വാർഷികാഘോഷം 

ബെംഗളൂരു: ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഒന്നാം വാർഷികാഘോഷം മുൻ എം....

വിജയനഗർ മേരി മാതാ ഇടവക പിതൃവേദി കേരം ബോർഡ് ടൂർണമെന്റ്

ബെംഗളൂരു:  വിജയനഗർ മേരി മാതാ ഇടവക പിതൃവേദിയുടെ നേതൃത്വത്തിൽ രൂപതാ തലത്തിൽ...

സാങ്കേതിക തകരാർ; ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം ടേക്ക് ഓഫ് നിർത്തിവെച്ചു

ബെംഗളൂരു: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

വാഷിങ്ടണിൽ ബോംബാക്രമണത്തിന് ഇറാൻ തയ്യാറെടുക്കുന്നു; യുഎസ് ഇൻ്റലിജെൻസ് റിപ്പോർട്ട്

അമേരിക്കക്കെതിരെ വൻ ആക്രമണത്തിന് ഇറാൻ കോപ്പുകൂട്ടുന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. വാഷിങ്ടൺ ഡിസിയിൽ...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെസ്കോമിന് കീഴിലുള്ള സബ്സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ...

Related Articles

Popular Categories