ബെംഗളൂരു: ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഒന്നാം വാർഷികാഘോഷം മുൻ എം. എൽ. എ. നന്ദീഷ റെഡ്ഡി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹെറാൾഡ് ലെനിൻ അധ്യക്ഷത വഹിച്ചു. വിഗ്നാൻ നഗർ മുൻ കോർപറേറ്റർ ഗീത വിവേകാനന്ദ, വിനു. ജി, സി. പി. രാധാകൃഷ്ണൻ, ഡോ. മെർലിൻ, അഡ്വ. സി. ജെ. സിജു, എം. എൻ. ശേഖർ, മലയാളം മിഷൻ പ്രസിഡന്റ് ദാമോദരൻ. കെ., കൺവീനർ ടോമി ജെ. ആലുങ്കൽ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
മലയാളം മിഷൻ ഭാരവാഹികളെയും നോർത്ത് സോൺ, സെൻട്രൽ സോൺ, ഈസ്റ്റ് സോൺ, വെസ്റ്റ് സോൺ, സൗത്ത് സോൺ, മൈസൂർ സോൺ എന്നിവിടങ്ങളിലെ മലയാളം മിഷന്റെ അമ്പതോളം പ്രധാന അദ്ധ്യാപകരെയും, നീല കുറിഞ്ഞി പരീക്ഷ പാസായ എട്ടു വിദ്യാർത്ഥികളെയും ചടങ്ങില്‍ ആദരിച്ചു സ്റ്റേജ് ക്രാഫ്റ്റ് ക്രീയേഷൻ പ്രോഗ്രാം കമ്മിറ്റി കൺവീനവർ അബ്ദുൾ റൗഫ്, ജനറൽ സെക്രട്ടറി രസ്ന രാജീവ് എന്നിവർ സംസാരിച്ചു വിവിധയിനം കലാ പരിപാടികളും മെലഡി റോക്കിന്റെ സംഗീത വിരുന്നും വേദിയിൽ അരങ്ങേറി.
SUMMARY: Bengaluru Stage Craft Creation Annual Celebration
















