ബില്‍ക്കിസ് ബാനു കേസ്: 17 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2 പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ-കൊലപാതക കേസിലെ രണ്ട് പ്രതികളുടെ ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ച്‌ സുപ്രീംകോടതി. പ്രതികളായ ബിപിൻചന്ദ് ജോഷി, പ്രദീപ് മോദിയ എന്നിവർക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.ഇരുവരും 17 വർഷത്തിലേറെയായി ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണെന്നും, ഇവരുടെ അപ്പീലുകളില്‍ വസ്തുതാപരവും നിയമപരവുമായ വിഷയങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

പ്രതികളില്‍ ഒരാളായ ജോഷിക്ക് ഗുരുതരമായ ശാരീരിക വൈകല്യമുണ്ടെന്ന കാര്യവും ജാമ്യം അനുവദിക്കുമ്പോള്‍ ബെഞ്ച് പരിഗണിച്ചു. ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഒക്ടോബർ 28ന് ഉത്തരവ് പുറപ്പെടുവിച്ചത്. തങ്ങളുടെ ശിക്ഷ ശരിവെച്ച 2017 മെയ് മാസത്തിലെ ബോംബെ ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നടപടി. അഡീഷണല്‍ സോളിസിറ്റർ ജനറല്‍ രാജാ താക്കറെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു.

എന്നാല്‍ ദീർഘകാലത്തെ തടവുശിക്ഷയും അപ്പീലിലെ നിയമവശങ്ങളും പരിഗണിച്ച്‌ വിചാരണക്കോടതിയുടെ വ്യവസ്ഥകള്‍ക്ക് വിധേയമായി ജാമ്യം അനുവദിക്കുകയായിരുന്നു. അപ്പീലുകളില്‍ വിശദമായ വാദം പിന്നീട് നടക്കും. 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളില്‍ ഉള്‍പ്പെട്ടവരാണ് ഇരുവരും.

ശിക്ഷാ ഇളവ് നല്‍കി ഇവരെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി 2024 ജനുവരിയില്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ശിക്ഷാ ഇളവ് നല്‍കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി, 11 പ്രതികളോടും രണ്ടാഴ്ചയ്ക്കുള്ളില്‍ ജയിലില്‍ കീഴടങ്ങാൻ ഉത്തരവിട്ടിരുന്നു. തുടർന്ന് ഇവർ ജയിലിലേക്ക് മടങ്ങി.

SUMMARY: Bilkis Bano case: Supreme Court grants bail to 2 convicts after 17 years of imprisonment

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരിച്ചടിച്ച്‌ ഇന്ത്യൻ സൈന്യം; കുല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍...

ബെംഗളൂരുവിലെ താമസക്കാരുടെ കൃത്യമായ രേഖകൾ സൂക്ഷിക്കുന്നതിനായി വീടുതോറുമുള്ള വിവരശേഖരണം നടത്തും

ബെംഗളൂരു: നഗരത്തിലെ താമസക്കാരുടെ വിവരങ്ങൾ ശേഖരിച്ച് പ്രത്യേക ഡാറ്റാബേസ് തയ്യാറാക്കണമെന്ന് കർണാടക...

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ജിഎസ്‍ടി സമന്‍സിനെതിരെ റിപ്പോര്‍ട്ടര്‍ നല്‍കിയ ഹർജി തള്ളി

കൊച്ചി: മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട ജിഎസ്ടി അന്വേഷണത്തില്‍ സ്പോണ്‍സറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ്...

ഗ്രീൻ എസ്.എം. ടാക്സി സർവീസിനെതിരെ കർണാടകയിലെ ടാക്സി സംഘടനകൾ

ബെംഗളൂരു: വിയറ്റ്നാം ആസ്ഥാനമായ വിൻഗ്രൂപ്പിന്റെ ഇലക്ട്രിക് ടാക്സി സേവനമായ ഗ്രീൻ എസ്.എം....

‘കന്നഡ ബാലകഥകൾ’ മലയാളം പരിഭാഷ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലദിനാഘോഷത്തോടനുബന്ധിച്ച് ഡോ....

ബെംഗളൂരു ക്‌നാനായ കാത്തലിക് അസോസിയേഷൻ റൂബി ജൂബിലി ആഘോഷിച്ചു

ബെംഗളൂരു: ബെംഗളൂരു ക്‌നാനായ കാത്തലിക് അസോസിയേഷന്‍ -ബികെസിഎ റൂബി ജൂബിലി ആഘോഷങ്ങൾ...

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; മുഖ്യപ്രതി സുഹൈല്‍ ബോസ്റ്റല്‍ സ്കൂളില്‍ നിന്ന് പുറത്തേക്ക്

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടക്കേസില്‍ ഒന്നാം പ്രതി സുഹൈല്‍...

സംഗമിത്ര കെ.ആർ. പുരം ഭാഗ് കന്നഡ രാജ്യോത്സവം

ബെംഗളൂരു: സംഗമിത്ര കെ.ആർ. പുരം ഭാഗ് കന്നഡ രാജ്യോത്സവം സംഘടിപ്പിച്ചു.വിശ്വഹിന്ദു പരിഷത്ത്...

Related Articles

Popular Categories