തിരിച്ചടിച്ച്‌ ഇന്ത്യൻ സൈന്യം; കുല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഒളിച്ചിരിക്കുന്ന രണ്ടാമത്തെ ഭീകരനെ സൈന്യം വളഞ്ഞിരിക്കുകയാണെന്നും ഇയാളെ കീഴ്പ്പെടുത്താനുള്ള നീക്കങ്ങള്‍ ഊർജിതമായി തുടരുകയാണെന്നും പോലീസ് തിങ്കളാഴ്ച അറിയിച്ചു. കഴിഞ്ഞ ആഴ്ച കുല്‍ഗാമില്‍ മൂന്ന് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേല്‍ക്കാനിടയായ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവർത്തിച്ചവരാണ് സൈന്യത്തിന്റെ വലയിലായിരിക്കുന്നത്.

പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും ജമ്മു കശ്മീർ പോലീസിന്റെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പും (എസ്.ഒ.ജി) സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ ആരംഭിച്ചതായി കശ്മീർ സോണ്‍ പോലീസ് എക്സിലൂടെ (ട്വിറ്റർ) സ്ഥിരീകരിച്ചു.

ലത്തീഫ് ഭട്ട്, ഉമർ എന്നീ ഭീകരരാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് ഒരു ഭീകരന്റെ മൃതദേഹം കണ്ടെത്തിയതായും രണ്ടാമത്തെ ഭീകരനെ വധിക്കാനുള്ള ഓപ്പറേഷൻ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഭീകരർ രക്ഷപ്പെടുന്നത് തടയാൻ സമീപത്തുള്ള സൈനിക യൂണിറ്റുകളെയും വിന്യസിച്ച്‌ പ്രദേശം പൂർണ്ണമായും സുരക്ഷാസേനയുടെ വലയത്തിലാക്കിയിരിക്കുകയാണ്.

SUMMARY: Indian Army retaliates; kills terrorists behind Kulgam attack

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബില്‍ക്കിസ് ബാനു കേസ്: 17 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2 പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ-കൊലപാതക കേസിലെ രണ്ട് പ്രതികളുടെ ശിക്ഷ താല്‍ക്കാലികമായി...

ബെംഗളൂരുവിലെ താമസക്കാരുടെ കൃത്യമായ രേഖകൾ സൂക്ഷിക്കുന്നതിനായി വീടുതോറുമുള്ള വിവരശേഖരണം നടത്തും

ബെംഗളൂരു: നഗരത്തിലെ താമസക്കാരുടെ വിവരങ്ങൾ ശേഖരിച്ച് പ്രത്യേക ഡാറ്റാബേസ് തയ്യാറാക്കണമെന്ന് കർണാടക...

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ജിഎസ്‍ടി സമന്‍സിനെതിരെ റിപ്പോര്‍ട്ടര്‍ നല്‍കിയ ഹർജി തള്ളി

കൊച്ചി: മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട ജിഎസ്ടി അന്വേഷണത്തില്‍ സ്പോണ്‍സറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ്...

ഗ്രീൻ എസ്.എം. ടാക്സി സർവീസിനെതിരെ കർണാടകയിലെ ടാക്സി സംഘടനകൾ

ബെംഗളൂരു: വിയറ്റ്നാം ആസ്ഥാനമായ വിൻഗ്രൂപ്പിന്റെ ഇലക്ട്രിക് ടാക്സി സേവനമായ ഗ്രീൻ എസ്.എം....

‘കന്നഡ ബാലകഥകൾ’ മലയാളം പരിഭാഷ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലദിനാഘോഷത്തോടനുബന്ധിച്ച് ഡോ....

ബെംഗളൂരു ക്‌നാനായ കാത്തലിക് അസോസിയേഷൻ റൂബി ജൂബിലി ആഘോഷിച്ചു

ബെംഗളൂരു: ബെംഗളൂരു ക്‌നാനായ കാത്തലിക് അസോസിയേഷന്‍ -ബികെസിഎ റൂബി ജൂബിലി ആഘോഷങ്ങൾ...

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; മുഖ്യപ്രതി സുഹൈല്‍ ബോസ്റ്റല്‍ സ്കൂളില്‍ നിന്ന് പുറത്തേക്ക്

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടക്കേസില്‍ ഒന്നാം പ്രതി സുഹൈല്‍...

സംഗമിത്ര കെ.ആർ. പുരം ഭാഗ് കന്നഡ രാജ്യോത്സവം

ബെംഗളൂരു: സംഗമിത്ര കെ.ആർ. പുരം ഭാഗ് കന്നഡ രാജ്യോത്സവം സംഘടിപ്പിച്ചു.വിശ്വഹിന്ദു പരിഷത്ത്...

Related Articles

Popular Categories