തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം വധക്കേസില്‍ നിർണായ തെളിവുകള്‍ കണ്ടെത്തി പോലീസ്. അഭിറാമിന്റെ ബെല്‍റ്റും മൊബൈല്‍ ഫോണും കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന് 18 ദിവസങ്ങള്‍ക്ക് ശേഷമാണ് തെളിവുകള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ പ്രതി ഉമറുമായി പോലീസ് വീണ്ടും തെളിവെടുപ്പ് നടത്തിയിരുന്നു. അഭിറാം ധരിച്ചിരുന്ന ഷർട്ട്, അഭിറാമിന്റെ കഴുത്തില്‍ ഉണ്ടായിരുന്ന വെള്ളിമാല എന്നിവയും കണ്ടെടുത്തു.
കൊലപാതകം നടന്ന പുരയിടത്തിന്റെ തൊട്ടടുത്തുള്ള പുരയിടത്തിലെ കിണറ്റില്‍ നിന്നാണ് കണ്ടെടുത്തത്. കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു സാധനങ്ങളെല്ലാം കണ്ടെത്തിയത്. മുഖ്യപ്രതി ഉമറിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്നാണ് നിർണായകമായ രേഖകള്‍ കണ്ടെത്താൻ കഴിഞ്ഞത്. മൂന്നു പേരെയും ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.
ബെല്‍റ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് അഭിറാമിനെ കൊലപ്പെടുത്തിയതെന്ന് നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കൊലപാതകത്തിന് ഉപയോഗിച്ച ബെല്‍റ്റും അഭിറാമിന്റെ മൊബൈല്‍ ഫോണും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒന്നാം പ്രതിയായ 17കാരനും രണ്ടാം പ്രതി ഉമറും തെളിവുകള്‍ ഉപേക്ഷിച്ച സ്ഥലത്തെക്കുറിച്ച് പലതവണ പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയത്. ഇതിനൊടുവിലാണ് പോലീസ് തെളിവുകള്‍ ശേഖരിച്ചത്.
SUMMARY: Abhiram murder case: Abhiram’s belt, mobile phone, and clothing, among other items, have been recovered















