കൊല്ലത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; 40ലധികം കുട്ടികള്‍ ആശുപത്രിയില്‍

കൊല്ലം: കൊട്ടിയത്ത് ഓക്‌സിലിയം സ്‌കൂളിലെ മുപ്പതിലേറെ വിദ്യാർഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ശ്വാസംമുട്ടല്‍, തലവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കുട്ടികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാർ മിക്‌സിങ് പ്ലാന്റില്‍ നിന്നുള്ള പുക ശ്വസിച്ചതിനെ തുടർന്നാണ് വിദ്യാർഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.

വിദ്യാർഥികള്‍ക്ക് ഓക്‌സിജൻ സഹായം ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കി നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ടാർ മിക്‌സിങ് പ്ലാന്റില്‍ നിന്നുള്ള പുക ശ്വസിച്ചതാകാം കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേ പ്ലാന്റില്‍ നിന്നുള്ള പുക കാരണം മുമ്പും സ്‌കൂളിലെ ഇരുപതിലേറെ വിദ്യാർഥികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. അന്ന് പരാതി ഉയർന്നതിനെത്തുടർന്ന് പഞ്ചായത്ത് ഇടപെട്ട് പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവച്ചിരുന്നു.

എന്നാല്‍ കോടതി ഇടപെടലിനെത്തുടർന്ന് രണ്ട് ദിവസം മുൻപാണ് പ്ലാന്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്. പ്ലാന്റില്‍ നിന്നുള്ള പുക കാരണം പ്രദേശവാസികളും ഏറെക്കാലമായി ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പ്ലാന്റിന്റെ പ്രവർത്തനം വീണ്ടും ആരംഭിച്ചതിനു പിന്നാലെ വിദ്യാർഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത് പ്രദേശത്ത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

SUMMARY: School students fall ill in Kollam; over 40 children hospitalized

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എയര്‍ ഇന്ത്യ എക്സ്പ്രസിന് പുതിയ സി.ഇ.ഒ; ദീപക് രാജാവത്ത് ഡിസംബര്‍ ഒന്നിന് ചുമതലയേല്‍ക്കും

ഡല്‍ഹി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ദീപക്...

മണ്ണന്തല രഞ്ജിത് കൊലക്കേസ്: 11 പ്രതികള്‍ക്കും ജീവപര്യന്തം, ഒന്നാം പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും

തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല രഞ്ജിത്ത് വധക്കേസില്‍ മുഴുവൻ പ്രതികള്‍ക്കും ജീവപര്യന്തം. ഒന്നാംപ്രതിക്കും...

പിഎം ശ്രീ വിഷയത്തില്‍ തെറ്റുപറ്റി; തുറന്നുസമ്മതിച്ച്‌ ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് തെറ്റായിപ്പോയെന്ന് തുറന്നുസമ്മതിച്ച്‌ എല്‍ഡിഎഫ്...

ബിജെപിയില്‍ അവഗണന; പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം: ബി.ജെ.പി ദേശീയ സമിതി അംഗം പത്മജ വേണുഗോപാല്‍ പാർട്ടി വിടാനൊരുങ്ങുന്നു....

അനുപാതം കുറയ്ക്കില്ല; എല്‍പിഎസ്ടി സമരക്കാരുമായി ചര്‍ച്ച നടന്നുവെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: എല്‍പിഎസ്ടി സമരക്കാരുമായി ചർച്ചകള്‍ നടന്നുവെന്ന് സ്ഥിരീകരിച്ച്‌ വിദ്യാഭ്യാസ മന്ത്രി എൻ...

അഭിറാം കൊലപാതകം; അഭിറാമിന്റെ ബെല്‍റ്റും മൊബൈലും വസ്ത്രവും ഉള്‍പ്പെടെയുള്ളവ കണ്ടെത്തി

തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം വധക്കേസില്‍ നിർണായ തെളിവുകള്‍ കണ്ടെത്തി പോലീസ്. അഭിറാമിന്റെ...

വി. കുഞ്ഞികൃഷ്ണൻ്റെ പ്രസംഗം സിപിഐഎമ്മുകാര്‍ തടസപ്പെടുത്തി

കണ്ണൂർ: പയ്യന്നൂരിലെ സഹകരണ വാരാഘോഷത്തിനിടെ വി. കുഞ്ഞികൃഷ്ണൻ എംഎല്‍എയുടെ പ്രസംഗം തടസപ്പെടുത്തിയതായി...

കുല്‍ഗാമില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍; ലഷ്കര്‍ കമാൻഡര്‍ ലത്തീഫ് ഭട്ടിനെ വധിച്ചു

ശ്രീനഗര്‍: കുല്‍ഗാമില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കർ ഭീകരൻ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു....

Related Articles

Popular Categories