മലയാളി വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി ഗോവയില്‍ പിടിയില്‍

മുംബൈ: മഹാരാഷ്ട്രയിലെ ഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. നേപ്പാൾ സ്വദേശി യഷ് താപ്പേയെ കസ്റ്റഡിയിലെടുത്തത് ഗോവയിൽ നിന്നുമാണ്. മോഷണത്തിനിടെയാണ് പ്രതി വയോധികയെ കൊലപ്പെടുത്തിയതെന്നും പ്രതി ലഹരിക്ക് അടിമയാണെന്നും പോലീസ് അറിയിച്ചു. ആലപ്പുഴ സ്വദേശിനിയായ 71കാരി മഹേശ്വരിയാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ബുധനാഴ്ച ഖോപോളിയിലെ ഫ്‌ളാറ്റിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മക്കള്‍ വിദേശത്തായതിനാല്‍ ഫ്‌ളാറ്റില്‍ തനിച്ചായിരുന്നു താമസം. ഫോണില്‍ വിളിച്ച് കിട്ടാതിരുന്നതോടെയാണ് ബന്ധുക്കള്‍ പോലീസിനെ അറിയിച്ച് ഫ്‌ളാറ്റില്‍ എത്തിയത്. ഫ്‌ളാറ്റ് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണം നേപ്പാൾ സ്വദേശി യഷ് താപ്പേയിൽ എത്തി. മഹേശ്വരി താമസിച്ചിരുന്ന ഫ്ലാറ്റിന് സമീപമാണ് പ്രതിയും കുടുംബവും താമസിച്ചിരുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യത തീർക്കാനാണ് കവർച്ച നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
SUMMARY: The accused in the case of the murder of a Malayali elderly woman has been arrested in Goa

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊട്ടിയത്ത് ടാർ മിക്സിങ് പ്ലാന്റിൽനിന്നുള്ള പുക ശ്വസിച്ച് 54 കുട്ടികൾ ആശുപത്രിയിൽ

കൊല്ലം: കൊട്ടിയത്ത് സ്‌കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. സമീപത്തെ ടാർ മിക്‌സിങ് പ്ലാന്റിൽ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ന്യൂഡല്‍ഹി: കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി വി...

കർണാടകയിൽ ടാക്സികളിൽ ഡിജിറ്റൽ മീറ്ററുകൾ നിർബന്ധമാക്കും -ഗതാഗത മന്ത്രി

ബെംഗളൂരു: ഓല, ഊബർ ഉൾപ്പെടെയുള്ള ആപ്പ് അധിഷ്ഠിത ടാക്സികൾക്കും ഡിജിറ്റൽ മീറ്റർ...

സുരക്ഷാ ഭീഷണി; സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ 30 വരെ റദ്ദാക്കിയതായി ഇന്‍ഡിഗോ

ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തേക്കും തിരിച്ചുമുള്ള...

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം; എല്ലാ ട്രെയിനുകള്‍ക്കും തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിക്കും

തിരുവല്ല: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എല്ലാ...

കോഴിക്കോട് വീണ്ടും ഷിഗെല്ല; വടകരയിൽ നാല് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വടകര മണിയൂർ സ്വദേശിയായ...

നന്ദി ഹിൽസിന് സമീപം കാറും ബൊലേറോയും കൂട്ടിയിടിച്ച് അപകടം; നാല് യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ചിക്കബെല്ലാപുര ജില്ലയിലെ നന്ദി ഹിൽസിന് സമീപം ദേശീയപാത 44-ൽ കാറും...

‘അക്വാൻ’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ഒഡീഷയിൽ അതീവ ജാഗ്രത, ആറ് ജില്ലകളിൽ റെഡ് അലർട്ടും അവധിയും

വിശാഖപട്ടണം/ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അക്വാൻ’ (Akvan) ചുഴലിക്കാറ്റ് അതിതീവ്രമായി ശക്തിപ്രാപിക്കുന്ന...

Related Articles

Popular Categories