ബെംഗളൂരു: ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്രനാടകോത്സവത്തിൽ പ്രധാന പുരസ്കാരങ്ങളെല്ലാം തൂത്തുവാരി കേരളത്തിലെ സ്കൂളുകൾ. വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്‌നോളജിക്കൽ മ്യൂസിയം സംഘടിപ്പിച്ച 24-ാമത് ശാസ്ത്രനാടകോത്സവത്തിലാണ് കേരളത്തിന്റെ അഭിമാനകരമായ നേട്ടം. കോഴിക്കോട് മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ അരങ്ങിലെത്തിച്ച ‘വണ്ടി’ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ നാടകത്തിന്റെ രചന നിർവഹിച്ച ജിനോ ജോസഫ് മികച്ച നാടകരചയിതാവായും, ഇതിൽ വേഷമിട്ട ശ്രീശൈവ് എസ്. പ്രമോദ് മികച്ച രണ്ടാമത്തെ നടനായും തിരഞ്ഞെടുക്കപ്പെട്ടു.

കൊല്ലം കരുനാഗപ്പള്ളി പാവുമ്പ ഹൈസ്കൂൾ അവതരിപ്പിച്ച ‘വെൽക്കം ടു അസ്ഗാർഡിയ’ എന്ന നാടകത്തിലൂടെ എച്ച്. അമൻ ഹസീം മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ഈ നാടകം അണിയിച്ചൊരുക്കിയ അഭിലാഷ് പറവൂർ ആണ് മികച്ച സംവിധായകൻ.
മറ്റ് പ്രധാന പുരസ്കാരങ്ങൾ:
-
രണ്ടാമത്തെ മികച്ച നാടകം: ‘ജീവാബ്ധി’ (ഗവ. ഹൈസ്കൂൾ, ജോളാദൽ, ദാവണഗെരെ)
-
മൂന്നാമത്തെ മികച്ച നാടകം: ‘എ.ഐ. ഡയറി’ (പ്രസിഡൻസി ഹയർസെക്കൻഡറി സ്കൂൾ, പുതുച്ചേരി)
-
മികച്ച നടി: തനുശ്രീ (‘സീ ദ സീ’, ഗവ. ഹൈസ്കൂൾ, ഉഡുപ്പി)
-
മികച്ച രണ്ടാമത്തെ നടി: ഫൗസിയ കൗസർ (‘ദ ഓഷ്യൻ ഈസ് ദ വിറ്റ്‌നസ്’, പി.എം.ശ്രീ ജി.എം.ജി.എസ്.എസ്.എസ്., ലക്ഷദ്വീപ്)
-
മികച്ച മൂന്നാമത്തെ നടി: വർഷിത (‘സമുദ്ര ഘോഷ’, വിജയ് ഹൈസ്കൂൾ, നിസാമാബാദ്, തെലങ്കാന)
-
മികച്ച മൂന്നാമത്തെ നടൻ: ആർ. ജീവൻ (‘ജീവാബ്ധി’)
ആകെ 13 നാടകങ്ങളാണ് മേളയിൽ മാറ്റുരച്ചത്. സമാപന സമ്മേളനം മുതിർന്ന ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ എ.എസ്.കെ.വി.എസ്. ശർമ ഉദ്ഘാടനം ചെയ്തു:
SUMMARY: South Indian Science Drama Festival















