ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു, ശിക്ഷ 25 ന്

കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ സി.വി.ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലക്കുറ്റം തെളിഞ്ഞു. ആദ്യ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍. ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിന്‍ . മൂന്നാം പ്രതി – എം. വൈശാഖ് എന്നിവരാണ് കുറ്റക്കാര്‍. നാല് മുതല്‍ 20 വരെയുള്ള 16 പ്രതികളെ വെറുതെവിട്ടു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് ഇവരെ വെറുതെവിട്ടത്. ശിക്ഷാവിധിയിൽ ഉച്ചയ്ക്കുശേഷം വാദം തുടരും. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്ത് ആണ് വിധിപറഞ്ഞത്. ക്രൂരമായ കൊലപാതകമെന്ന് നിരീക്ഷിച്ച കോടതി മറ്റന്നാള്‍ ശിക്ഷ വിധിക്കും.

പത്ത് വർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് കേസിൽ വിധിയുണ്ടായത്. 20 ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരായിരുന്നു കേസിൽ പ്രതികൾ. 12-ാം പ്രതിയായ സി.ബിജു (ചൂരക്കാട്ട് ബിജു) പിന്നീട് കൊല്ലപ്പെട്ടിരുന്നു. 19 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്.

ഡിവൈഎഫ്ഐ നേതാവും സിപിഐ എം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കുന്നരു കാരന്താട്ടെ സി വി ധനരാജിനെ 2016 ജൂലൈ 11ന് രാത്രിയാണ് ബിജെപി–ആർഎസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്തുടർന്നെത്തിയ സംഘം വീടിന് സമീപത്തുവച്ച് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റയുടന്‍ ഓടി രക്ഷപ്പെടാന്‍ നോക്കിയ ധനരാജിനെ പിന്തുടര്‍ന്ന് വീടിന്റെ പിന്നാമ്പുറത്ത് വെച്ച് വീണ്ടും വെട്ടി വീഴ്ത്തി. അമ്മയുടെയും ഭാര്യയുടെയും കണ്‍മുന്നില്‍ വച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്.കേസിലെ പന്ത്രണ്ടാം പ്രതിയായിരുന്ന ചൂരക്കാട് ബിജു പിന്നീട് കൊല്ലപ്പെട്ടു. അവശേഷിക്കുന്ന 19 പ്രതികളാണ് വിചാരണ നേരിട്ടത്.

2025 സെപ്തംബറിലാണ് വിചാരണ ആരംഭിച്ചത്. കേസിലെ ഒന്നാംസാക്ഷിയും പരാതിക്കാരനുമായ പി വി പ്രജീഷ് ഉൾപ്പെടെയുള്ളവരെ കോടതി വിസ്തരിച്ചു.

രാമന്തളി മൊട്ടക്കുന്നിലെ ടി.പി.ബിജു (34), കക്കംപാറയിലെ എം.വിപിൻ (34), കക്കംപാറയിലെ എം.വൈശാഖ് (31), ചിറ്റടിയിലെ സി.സുകേഷ് (31), കക്കംപാറയിലെ കെ.വി.പ്രജിത്ത് ലാൽ (31), കെ.അനൂപ് (31), കക്കംപാറയിലെ പണ്ടാരവളപ്പിൽ രാജേഷ് (39), കാങ്കോൽ ആലക്കാട്ടെ കെ.എം.ബിജു (44), പയ്യന്നൂർ കാരയിലെ പി.രാജേഷ് കുമാർ (53), രാമന്തളി കക്കംപാറയിലെ കെ.മനൂപ് (32), മൊട്ടക്കുന്നിലെ സി.ഷൈജു (31), കക്കംപാറയിലെ കെ.ധനേഷ് (39), മൊട്ടക്കുന്നിലെ പി.പി.രാജീവൻ (34), കക്കംപാറയിലെ കെ.മധു (42), തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ എസ്.ആർ.അജീഷ് (കണ്ണൻ-38), ചെറുവത്തൂർ കുട്ടമത്തെ തമ്പാൻ മണിയേരി (58), പയ്യന്നൂർ കാരയിലെ രമേശൻ കാര (50), കാങ്കോൽ വടശ്ശേരിയിലെ എ.പി.നിജേഷ് (കുട്ടൻ-38), മൊട്ടക്കുന്നിലെ മാട്ടൂക്കാരൻ ലിജിൻ (31) എന്നിവരായിരുന്നു പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നവർ.

ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്‌പിയായിരുന്ന വി മധുസൂദനനായിരുന്നു കേസിന്റെ അന്വേഷണച്ചുമതല. ഹൈക്കോടതി അഭിഭാഷകൻ സി കെ ശ്രീധരൻ സ്പെഷ്യൽ പ്രോസിക്യൂട്ടറായി ഹാജരായി.
SUMMARY: Dhanaraj murder case: First three accused found guilty, 16 acquitted; sentencing on the 25th.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എറണാകുളത്ത് അമിത വേഗതയിൽ എത്തിയ ബൈക്ക് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. ചങ്ങമ്പുഴ പാര്‍ക്കിന്...

ദീപ്തി വടംവലി മത്സരം: റെഡ് ഫോഴ്സ് ചെർപ്പുളശേരി ജേതാക്കൾ

ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഇരുപത്തേഴാമത് അന്തർ സംസ്ഥാന വടംവലി...

തുടർച്ചയായ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവന് ഒറ്റയടിക്ക് 1080 രൂപ വർധിച്ചു

തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില തിരിച്ചുകയറി. ഗ്രാമിന് 135...

കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മുക്കത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരശ്ശേരി...

കർണാടകയിൽ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ്

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നവംബർ 23 മുതൽ ഇടിമിന്നലിനും മഴയ്ക്കും...

സിൽക്ക് ബോർഡ് ഔട്ടർ റിങ് റോഡിൽ സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം; ജിം പരിശീലകൻ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ സിൽക്ക് ബോർഡ് ഔട്ടർ റിങ് റോഡിൽ കാറിടിച്ച് ജിം...

പയ്യന്നൂരിലെ ധനരാജ് വധക്കേസിൽ വിധി ഇന്ന്

കണ്ണൂര്‍: പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ തളിപ്പറമ്പ് അഡീഷണൽ...

സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു; ചൊവ്വാഴ്ച മുതല്‍ ശക്തമാകും

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴയെത്തുന്നു. അടുത്ത അഞ്ച് ദിവസത്തേയ്ക്കുള്ള...

Related Articles

Popular Categories