തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം 27 വരെ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
26ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും 27ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നാണ് കാലാവസ്ഥ പ്രവചനം.
ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലും 27 വരെ മഴ പ്രതീക്ഷിക്കുന്നുണ്ട്. നേരിയതോ മിതമായതോ അല്ലെങ്കിൽ ഇടി മിന്നലോടുകൂടിയ മഴക്കോ സാധ്യത എന്നാണ് പ്രവചനം.മണിക്കൂറിൽ രണ്ടു സെന്റീമീറ്റർ മഴ വരെ പ്രതീക്ഷിക്കാം. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇതേ കാലാവസ്ഥ ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു. പത്തനംതിട്ട ജില്ലയിലും ശക്തമായ മഴ ഉണ്ടാകുമെന്നാണ് പ്രവചനം.
SUMMARY: Rain, thunderstorms, and strong winds; a warning has been issued for seven districts in Kerala, and a ‘Yellow Alert’ has been declared.
SUMMARY: Rain, thunderstorms, and strong winds; a warning has been issued for seven districts in Kerala, and a ‘Yellow Alert’ has been declared.
















