ബെംഗളൂരു: ജാലഹള്ളി സെൻ്റ് തോമസ് ഫൊറോന ദേവാലയത്തിലെ ഇടവകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുർബാനക്ക് മാണ്ഡ്യ രൂപത ചാൻസലർ റവ. ഫാദർ ജോമോൻ കോലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു. വികാരി ജനറൽ ഫാദർ സണ്ണി കുന്നംപടവിൽ, ഫാദർ ജോസഫ് തൂമ്പനാൽ, ഫാദർ മാത്യു മൂത്തേടം എന്നിവർ സഹകാർമ്മികരായിരുന്നു.
കുർബാനക്കു ശേഷം നടന്ന ഇടവക ദിനാഘോഷത്തിൽ ട്രസ്റ്റി പിഎ ഐസക്ക് സ്വാഗതവും, ട്രസ്റ്റി സിറിൽ കെ. ബാബു നന്ദിയും പറഞ്ഞു. ഇടവകയിലെ എല്ലാ വാർഡുകളിലേയും അംഗങ്ങൾ പങ്കെടുത്ത വിവിധ കലാപരിപാടികളും തുടർന്ന് വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനദാനവും, സ്നേഹവിരുന്നും ഉണ്ടായിരുന്നു.
SUMMARY: Parish Day was celebrated at St. Thomas Forona Church, Jalahalli















