കുന്നംകുളത്ത് സ്കൂളിന് സമീപം സ്‌ഫോടവസ്തു കണ്ടെത്തി

തൃശൂർ കുന്നംകുളത്ത് വഴിയരികില്‍ സ്‌ഫോടകവസ്തു കണ്ടെത്തി. പ്രദേശവാസിയാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. വഴിയരികില്‍ നിന്ന് ഒരു പെട്ടിക്കുള്ളിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്.  ഇന്ന് രാവിലെയാണ് സ്ഫോടക വസ്തു ബോക്സില്‍ നിന്ന് ലഭിക്കുന്നത്.

ചിറ്റഞ്ഞൂരില്‍ പ്രദേശവാസിയായ ആള് തേങ്ങ പെറുക്കുന്നതിനിടെയാണ് സ്ഫോടക വസ്തു ലഭിക്കുന്നത്. ഒരു തെർമ്മോക്കോള്‍ പെട്ടിക്കുള്ളിലായിരുന്നു സ്ഫോടകവസ്തു. സ്ഫോടക വസ്തുവാണെന്ന് അറിയാതെ പ്രദേശവാസി ഇത് എടുത്തുകൊണ്ട് വീട്ടിലെത്തുകയായിരുന്നു.

തുടർന്ന് പ്രദേശത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരുമാണ് ഇത് സ്ഫോടക വസ്തുവാണെന്ന് തിരിച്ചറിയുന്നത്. പിന്നാലെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തേക്ക് ബോംമ്പ് സ്ക്വാഡ് എത്തി പരിശോധന നടത്തുകയാണ്.

The post കുന്നംകുളത്ത് സ്കൂളിന് സമീപം സ്‌ഫോടവസ്തു കണ്ടെത്തി appeared first on News Bengaluru.

Powered by WPeMatico

LEAVE A REPLY

Please enter your comment!
Please enter your name here