മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വിറ്റ അച്ഛൻ പിടിയിൽ

ബെംഗളൂരു: പണത്തിനായി മൂന്ന് മാസം പ്രായമായ ആൺകുഞ്ഞിനെ വിറ്റ അച്ഛൻ പിടിയിൽ. കോലാർ സ്വദേശി മുനിരാജ് ആണ് പിടിയിലായത്. കഴിഞ്ഞ വർഷം ജൂൺ 21ന് മുനിരാജിനും പവിത്രയ്ക്കും ജനിച്ച മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കേരെക്കൊടി സ്വദേശി വള്ളിക്കാണ് വിറ്റത്. കുഞ്ഞിനെ കാണാനില്ലെന്നായിരുന്നു മുനിരാജ് ഭാര്യയോട് പറഞ്ഞത്.

തൻ്റെ കുട്ടിയെ ഭർത്താവ് മുനിരാജും മറ്റൊരു സ്ത്രീയായ വള്ളിയും ചേർന്ന് തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പവിത്ര മൂന്ന് ദിവസം മുമ്പ് വനിതാ-ശിശു വികസന വകുപ്പിനും, വനിതാ കമ്മീഷനും ബംഗാർപേട്ട് പോലീസിനും പരാതി നൽകുകയും കുട്ടിയുടെ സംരക്ഷണം തേടുകയും ചെയ്തിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ദത്തെടുത്ത ദമ്പതികളെ പോലീസ് കണ്ടെത്തിയിരുന്നു. ദമ്പതികളിൽ നിന്ന് പോലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയും മുനിരാജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here