ലൈംഗികാതിക്രമ കേസ്; അതിജീവിതകൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സർക്കാർ

ബെംഗളൂരു: എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസിൽ അതിജീവിതകൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അതിജീവിതകളെ സംരക്ഷിക്കുമെന്നും അവരുടെ പേര് വിവരങ്ങൾ ഒരിക്കലും പുറത്തുവിടില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചയോടെ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് പ്രജ്വലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടന്നത്. വിവാദങ്ങള്‍ക്ക് പിന്നാലെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിട്ട പ്രജ്വലിനെ ഒരു എസ്പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വനിതാ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. സാധാരണയായി ഇത്തരം കേസുകളില്‍ സ്ത്രീകളായ പ്രതികള്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാറില്ല.

എന്നാല്‍ പ്രജ്വല്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന പരാതിയില്‍ അതിജീവിതകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആസൂത്രിതമായ നീക്കമായിരുന്നു ഇത്. പുലര്‍ച്ചെ 12.50ന് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ ഉടന്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏപ്രില്‍ 27നാണ് പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടന്നത്. തുടര്‍ന്ന് അന്വേഷണ സംഘത്തെ കബളിപ്പിച്ച് 34 ദിവസം വിദേശത്ത് കഴിഞ്ഞ ശേഷമാണ് പ്രജ്വല്‍ തിരികെയെത്തിയത്.

Hot this week

സൂര്യാഘാതം; ബെളഗാവിയിൽ ഒരു മരണം

ബെംഗളൂരു: കടുത്ത ചൂട് തുടരുന്ന വടക്കന്‍ കര്‍ണാടകയില്‍  സൂര്യാഘാതത്തെ തുടര്‍ന്നു ഒരു...

സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര: കെഎ​സ്ആ​ർടിസി​യി​ൽ ജെന്‍ഡര്‍ അടിസ്ഥാനത്തിലുള്ള ക​ണ​ക്കെ​ടു​പ്പ് തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ ബ​സ് യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന യു​ഡി​എ​ഫി​ന്‍റെ പ്ര​ധാ​ന...

വേനല്‍ മഴ ശക്തം; ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

ബംഗാളില്‍ പുതുചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടതിന്...

ആരാകും കേരള മുഖ്യന്‍? രണ്ടാം ഘട്ട ചർച്ചകൾ ഡൽഹിയിൽ തുടരുന്നു

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ച ഡല്‍ഹിയില്‍ തുടരുന്നു. പ്രതിപക്ഷ നേതാവ്...

ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് രാസലഹരി കടത്ത്: സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ൾ പി​ടി​യിൽ

ബെംഗളൂരു: കേരളത്തിലേക്ക് രാസലഹരി കയറ്റി അയയ്ക്കുന്ന രണ്ടുപേർ ബെംഗളൂരുവിൽ കേരള പോലീസിന്റെ...

കർണാടക ആർ.ടി.സി. ബസ് മറിഞ്ഞ് കോളേജ് വിദ്യാർഥി മരിച്ചു; 45 പേർക്ക് പരുക്ക്, ഏഴുപേരുടെ നില ഗുരുതരം

ബെംഗളൂരു: ദാവണഗരെ ചന്നഗിരി താലൂക്കിലെ മരനഹള്ളിയിൽ കർണാടക ആർ.ടി.സി. ബസ് മറിഞ്ഞ്...

ഐപിഎല്‍: കൊല്‍ക്കത്തയ്ക്ക് തുടര്‍ച്ചയായ നാലാം ജയം, ഡൽഹിയെ തകർത്തത് എട്ട് വിക്കറ്റിന്

കൊൽക്കത്ത: ഡൽഹിയെ എട്ട് വിക്കറ്റിന് തകർത്ത് പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി കൊൽക്കത്ത....

Related Articles

Popular Categories