പോലീസ് നോക്കി നില്‍ക്കെ ബിജെപി നേതാവിന് നേരെ വെടിയുതിര്‍ത്ത് മുന്‍ സൈനികന്‍

മധ്യപ്രദേശില്‍ പോലീസ് നോക്കിനില്‍ക്കെ ബിജെപി യുവനേതാവ് പ്രകാശ് യാദവിന് വെടിയേറ്റു. കഴിഞ്ഞ ദിവസം മുന്‍സെെനികന്‍ എസ്‌.പി. ഭഡോറിയയാണ് പ്രകാശിനു നേരെ വെടിയുതിര്‍ത്തത്. നാഗ്‌ജിരി പോലീസ് സ്റ്റേഷന്‍ പരിധിയിൽ ഹമുഖേഡിയിലാണ് സംഭവം.

പ്രകാശ് യാദവും എസ്‌പി ഭഡോറിയയും തമ്മിലുള്ള സാമ്പത്തിക തർക്കം അന്വേഷിക്കുന്നതിനാണ് പോലീസ് യാദവിന്‍റെ വീട്ടിൽ എത്തിയതെന്ന് എസ്പി പ്രദീപ് ശർമ്മ പറഞ്ഞു. പോലീസ് എത്തിയതിന് തൊട്ടുപിന്നാലെ ലൈസൻസുള്ള പിസ്റ്റളുമായി മോട്ടോർ സൈക്കിളിൽ എത്തിയ ഭഡോറിയ പോലീസുകാരുടെ മുന്നിൽ വച്ച് യാദവിന് നേരെ വെടിയുതിർക്കുകയായിരുന്നു. ബുള്ളറ്റ് യാദവിന്‍റെ നെഞ്ചിന്‍റെ വലതുഭാഗത്താണ് പതിച്ചത്. ഇയാള്‍ നിലവിൽ സഞ്ജീവനി ആശുപത്രിയിൽ ചികിത്സയിലാണ്.

കേസിൽ കൂട്ടുപ്രതിയായ ഭഡോറിയയുടെ സഹോദരനെ അറസ്റ്റ് ചെയ്‌തു. വെടിയുതിര്‍ത്ത ശേഷം ഓടിപ്പോയ ഭഡോറിയയെ അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും എസ്‌പി പറഞ്ഞു.

TAGS: NATIONAL | BJP | SHOT
SUMMARY: BJP leader shot in daylight by former soldier

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കൻഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ...

മധുരയില്‍ ജ്വലറിയില്‍ വൻ കവര്‍ച്ച; 500 പവൻ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

ചെന്നൈ: മധുരയിലുള്ള തനിഷ്ക് ജൂവലറി ഷോറൂമില്‍ വൻ മോഷണം. 500 പവനോളം...

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി; എസ് കാര്‍ത്തികേയന്‍ എക്‌സൈസ് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. പുതിയ എക്സൈസ് കമ്മീഷണറായി...

സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന കേസ്; തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീര്‍ അറസ്റ്റില്‍

മലപ്പുറം: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസില്‍ യു ട്യൂബർ തൊപ്പിയുടെ...

മാലിന്യത്തിൽനിന്ന് ബയോഗ്യാസ്; ബെംഗളൂരുവിൽ 123 കോടിയുടെ പദ്ധതി

ബെംഗളൂരു: നഗരത്തിലെ ജൈവമാലിന്യങ്ങൾ സംസ്കരിച്ച് ഇന്ധനമാക്കി മാറ്റുന്നതിനായി 123 കോടി രൂപയുടെ...

ടിപി വധക്കേസ്; പ്രതി ഷാഫിക്ക് 15 ദിവസത്തെ പരോള്‍ അനുവദിച്ചു

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് പരോള്‍....

മുസാബക്ക ’26: ബൊമ്മനഹള്ളി മഹ്മൂദിയ മദ്രസയ്ക്ക് ഇരട്ട ഓവറോൾ കിരീടം

ബെംഗളൂരു: ബെംഗളൂരു സൗത്ത് റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച 'മുസാബക്ക 26'...

അടൂര്‍ പോലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയ്ക്കടക്കം എട്ടുപേര്‍ക്ക് മുന്‍കൂര്‍ ജാമ്യം

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കടക്കം എട്ടുപേർക്ക് മുൻ‌കൂർ...

Related Articles

Popular Categories