തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ. മാർച്ച് ഒന്ന് മുതലാണ് എസ്‌എസ്‌എല്‍സി പരീക്ഷകള്‍ ആരംഭിക്കുന്നത്. 2027 മാർച്ച് 30നാണ് പരീക്ഷകള്‍ അവസാനിക്കുന്നത്. മാർച്ച് എട്ട് തിങ്കളാഴ്‌ച നടക്കുന്ന പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും രാവിലെ 9.30നാണ് ആരംഭിക്കുന്നത്. മാർച്ച് എട്ടിലെ പരീക്ഷ ഉച്ചയ്‌ക്ക് രണ്ട് മണിക്കാകും ആരംഭിക്കുക.
ഗള്‍ഫ്, ലക്ഷദ്വീപ് ഉള്‍പ്പെടെ 3,049 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഗള്‍ഫിലും ലക്ഷദ്വീപിലും ഏഴ് പരീക്ഷാ കേന്ദ്രങ്ങള്‍ വീതമാണ് അനുവദിച്ചിരിക്കുന്നത്. 4,25,000 വിദ്യാർഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നത്. എസ്‌എസ്‌എല്‍സി ഐടി പ്രാക്‌ടിക്കല്‍ പരീക്ഷ ഫെബ്രുവരി ഒന്നിന് ആരംഭിച്ച് 15ന് അവസാനിക്കും. എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 16ന് ആരംഭിച്ച് 20ന് അവസാനിക്കും. ഏപ്രില്‍ നാലിന് മൂല്യനിർണയം ആരംഭിച്ച് 27ന് അവസാനിക്കും. മേയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും.
നവംബർ 18 മുതല്‍ പരീക്ഷാ രജിസ്‌ട്രേഷൻ ആരംഭിക്കും. ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷം, വൊക്കേഷണല്‍ ഹയർ സെക്കൻഡറി, കേരള കലാമണ്ഡലം പരീക്ഷകള്‍ മാർച്ച് രണ്ടിന് ആരംഭിക്കും. മാർച്ച് 30ന് പരീക്ഷകള്‍ അവസാനിക്കും. മാർച്ച് 12, മാർച്ച് 30 തീയതികളില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കും മറ്റ് ദിവസങ്ങളില്‍ രാവിലെ 9.30നുമാണ് പരീക്ഷകള്‍ ആരംഭിക്കുക. ഏകദേശം ഒമ്പത് ലക്ഷം വിദ്യാർഥികളാണ് ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷയെഴുതുന്നത്.
SUMMARY: SSLC and Higher Secondary examination dates announced















