ബെംഗളൂരു വിമാനത്താവളത്തിൽ 6,626 കടൽക്കുതിരകളുമായി മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു : 6,626 ഉണക്കിയ കടൽക്കുതിരകളുമായി മൂന്നു തമിഴ്‌നാട് സ്വദേശികള്‍ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ  തുടർന്ന് വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. ബാഗുകൾ പരിശോധിച്ചപ്പോൾ ഉണക്കിയനിലയിൽ 6,626 കടൽക്കുതിരകളെ കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവില്‍ നിന്നും മുംബൈ വഴി സിങ്കപ്പൂരിലേക്ക് പോകാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. കടൽക്കുതിരകളെ കടത്തുന്ന കള്ളക്കടത്ത് ശൃംഖലയില്‍ പെട്ടവരാണ് ഇവരെന്ന് ഡി.ആർ.ഐ. ഉദ്യോഗസ്ഥർ പറഞ്ഞു. സമീപകാലത്തെ ഏറ്റവും വലിയ കടൽക്കുതിര വേട്ടയാണിത്.

ഉണക്കിയ കടൽക്കുതിരകൾക്ക് ആവശ്യക്കാരേറെയാണ്. പരമ്പരാഗത മരുന്നുകൾ, അക്വേറിയങ്ങൾക്കുള്ള അലങ്കാരങ്ങൾ എന്നിവയ്ക്കാണ് ഇവ ഉപയോഗിക്കുന്നത്. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമപ്രകാരം കടൽക്കുതിരകളെ വേട്ടയാടുന്നതും ശേഖരിക്കുന്നതും വ്യാപാരം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ഇവയെ പിടികൂടുന്നതും വിൽക്കുന്നതും ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

<BR>
TAGS : SEAHORSES | ARRESTED
SUMMARY : Three people arrested with 6,626 seahorses at Bengaluru airport

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പടക്കശബ്ദം ഭയന്ന് 14 നില കെട്ടിടത്തിൽനിന്ന് ചാടിയ തെരുവുനായ ചത്തു

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ പടക്കങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം ഭയന്ന് 14 നില...

ബെംഗളൂരു കൂട്ടക്കൊല: ഏഴുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

ബെംഗളൂരു: രാജാജിനഗറിൽ ഏഴ് പേരെ കൊലപ്പെടുത്തിയെന്ന കേസിൽ കാണാതായിരുന്ന അവസാന രണ്ട്...

ദാസറഹള്ളി കരയോഗം യൂത്ത് വിംഗ് ദൃശ്യം പുന:സംഘടിപ്പിച്ചു

ബെംഗളൂരു: ദാസറഹള്ളി കരയോഗം യുവജനവിഭാഗമായ ദൃശ്യം”പുന:സംഘടിപ്പിച്ചു. ദാസറഹള്ളി കരയോഗം ഓഫീസിൽ നടന്ന...

കേരളസമാജം ചിത്രരചനാ മത്സരം 15 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു....

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുപ്പ്; പി.ടി ഉഷയ്ക്ക് തിരിച്ചടി

തിരുവനന്തപുരം: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് പി.ടി ഉഷക്ക്...

ലൈംഗിക പീഡന പരാതി; ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് വിദേശത്തേക്ക് കടന്നതായി സംശയം

കൊച്ചി: തൃപ്പൂണിത്തുറ സ്വദേശിനിയുടെ ലൈംഗികപീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഡോ. ജോണ്‍സണ്‍...

ലൈസൻസ് വിവാദം: നെടുമ്പാശേരി വിമാനത്താവളത്തിലെ ബാറിന് നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കി

തിരുവനന്തപുരം: കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളില്‍ രണ്ട് ബാറുകള്‍ ആരംഭിക്കാൻ...

ദീപാവലി ആഘോഷത്തിനിടെ തീ പടര്‍ന്നു; കുടുംബത്തിലെ ആറുപേര്‍ പൊള്ളലേറ്റ് മരിച്ചു

മുംബൈ: വീട്ടില്‍ ദീപാവലി ആഘോഷിക്കുന്നതിനിടെ തീപടർന്ന് ആറുപേർ മരിച്ചു. മഹാരാഷ്‌ട്രയില്‍ ധാരാശിവ്...

Related Articles

Popular Categories