സ്വർണവിലയില്‍‌ വീണ്ടും ഇടിവ്

0
92

സ്വർണവിലയില്‍‌ ഇടിവ് തുടരുന്നു. ഗ്രാമിന് 40 രൂപ കുറഞ്ഞ് 6,350 രൂപയും പവന് 320 താഴ്ന്ന് 50,800 രൂപയിലുമാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ജൂലൈ 26ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സ്വര്‍ണ വിലയില്‍ ഗ്രാമിന് 1,040 രൂപയുടെ കുറവാണുണ്ടായത്.

ഇന്നലെയും സ്വർണവില ഇടിഞ്ഞിരുന്നു. ഒറ്റയടിക്ക് 640 രൂപയാണ് കുറഞ്ഞത്. 51,120 രൂപയായിരുന്നു ഇന്നലെ വിപണി വില. വെള്ളിയുടെ വിലയും ഇന്നലെ കുത്തനെ കുറഞ്ഞിരുന്നു. ഒരു ഗ്രാമിന് മൂന്ന് രൂപ കുറഞ്ഞു. ഇന്ന് വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയാണ്.

TAGS : GOLD RATES | DECREASE | KERALA
SUMMARY : Gold rate is decreased

LEAVE A REPLY

Please enter your comment!
Please enter your name here