മനുഷ്യക്കടത്ത്: യുവാവ് അറസ്റ്റില്‍

മനുഷ്യക്കടത്ത് നടത്തിയ യുവാവ് അറസ്റ്റില്‍. ഡാറ്റാ എന്‍ട്രി ജോലി വാഗ്ദാനം ചെയ്ത് സൈബര്‍ തട്ടിപ്പ് ജോലികള്‍ക്കായി മനുഷ്യക്കടത്ത് നടത്തിയതിനാണ് മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തത്. പെരിങ്ങോട്ടുക്കര വടക്കുമുറി സ്വദേശിയായ പുത്തന്‍കുളം വീട്ടില്‍ വിമലിനെ(33) യാണ് പോലീസ് പിടികൂടിയത്. 2023 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.

വിദേശത്ത് ഡാറ്റ എന്‍ട്രി ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി മണ്ണുത്തി സ്വദേശിയില്‍ നിന്നും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കൈപ്പറ്റി കംബോഡിയയിലേക്ക് കടത്തിവിടുകയായിരുന്നു. കംബോഡിയയില്‍ കെ ടി വി ഗ്യാലക്‌സി വേള്‍ഡ് എന്ന സ്ഥാപനത്തിലെത്തിയ യുവാവിനെ നിര്‍ബന്ധിച്ച്‌ ഭീഷണിപ്പെടുത്തി ഫേക്ക് ഐഡികള്‍ ഉണ്ടാക്കി സൈബര്‍ തട്ടിപ്പ് ജോലികള്‍ ചെയ്യിപ്പിക്കുകയായിരുന്നു.

ജോലി ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ പാസ്‌പോര്‍ട്ട് തിരികെ കൊടുക്കാതെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കപ്പെട്ട യുവാവ് ഇന്ത്യന്‍ എംബസി വഴിയാണ് നാട്ടിലെത്തിയത്. നാട്ടില്‍ തിരിച്ചെത്തിയ യുവാവ് മണ്ണുത്തി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇന്‍സ്‌പെകടര്‍ എം കെ ഷമീറിന്റെ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എം കെ ഷമീര്‍, സബ് ഇന്‍സ്‌പെ്കടര്‍മാരായ കെ ജി ജയപ്രദീപ്, ജിജു പോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍ പ്രശാന്ത്, ടി ഉണ്‍മേഷ്, ജോമോന്‍, അഭിലാഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനിഷ് ശരത് എന്നിവരാണ് ഉണ്ടായിരുന്നത്.

TAGS : HUMAN TRAFFICKING | ARREST
SUMMARY : Human Trafficking: Youth Arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

8 ലക്ഷം രൂപ കൈക്കൂലി; കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: എട്ട് ലക്ഷം രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടെ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥനെ...

സുഹൃത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവാവ് മരിച്ചു

കൊച്ചി: എറണാകുളത്ത് സുഹൃത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവാവ് മരിച്ചു. കക്കാട്...

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യമില്ല

തിരുവനന്തപുരം: അളവില്‍ കൂടുതല്‍ മദ്യം പിടിച്ചെടുത്ത കേസില്‍ റിപ്പോർട്ടർ ടി.വി എം.ഡി...

കർണാടകയിൽ വീണ്ടും മഴ ശക്തമാകുന്നു; 17 ജില്ലകൾക്ക് യെല്ലോ അലർട്ട്

ബെംഗളൂരു: കർണാടകയിൽ വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബർ...

കെഎൻഎസ്എസ് അരീക്കര കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കെഎൻഎസ് എസ്  അരീക്കര കരയോഗം കുടുംബസംഗമം  20 ന് ഹുളിമാവു...

കൃഷിയിടത്തിലേക്കു പോയ ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

കാസറഗോഡ്: കാസറഗോഡ് വെള്ളരിക്കുണ്ട് മാലം കരിയോട് ചാലില്‍ ദമ്പതികളെ വീട്ടുവളപ്പിലെ കുളത്തില്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം: ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തെ തുടർന്ന് നിർമാണത്തിലിരുന്ന തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളില്‍...

ഗുരുതര ക്രമക്കേടുകള്‍; മില്‍മ യൂണിയൻ പിരിച്ചുവിട്ടു

തിരുവനന്തപുരം: വൻ സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയതിനെ തുടർന്ന് മലബാർ മില്‍മ...

Related Articles

Popular Categories